അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

NMMS പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു- മെയ് 5നകം വേരിഫൈ ചെയ്യണം


INDIVIDUAL RESULTS HERE
 
          2021 ജനുവരി 31ന് നടത്തിയ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ റിസൾട്ട് nmmse.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത 41,383 വിദ്യാർത്ഥികളിൽ 19,896 വിദ്യാർത്ഥികൾ നിശ്ചിത ശതമാനം മാർക്ക് നേടി. ഇവരിൽ 3,473 വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹത നേടി. വ്യക്തിഗത റിസൾട്ട് വെബ് പോർട്ടലിലെ റിസൾട്ട്‌സ് എന്ന ലിങ്കിലൂടെ റോൾ നമ്പരും, ജനന തീയതിയും നൽകി പരിശോധിക്കാം. സ്‌കൂളിൽ നിന്നും സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് സ്‌കൂൾ ലോഗിനിൽ പരിശോധനയ്ക്കായി ലഭ്യാക്കിയിട്ടുണ്ടെന്നും സ്‌കൂൾതല പരിശോധനയ്ക്കുള്ള വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും പരീക്ഷാ സെക്രട്ടറി അറിയിച്ചു.

         2020 വര്‍ഷത്തെ നാഷണല്‍ മെറിറ്റ് - കം- മീന്‍സ് സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ അര്‍ഹരായ കുട്ടികളുടെ പ്രൊവിഷണല്‍ സെലക്ട്  ലിസ്റ്റ് / പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. hhttp://nmmse.kerala.gov.in/school എന്ന ലിങ്കിലൂടെ പ്രധാനാധ്യാപകരുടെ ലോഗിനില്‍ നിന്നും ലിസ്റ്റ് ലഭ്യമാകും.Provisional Selection List, Scholarship Waiting List എന്നീ 2 മെനുകള്‍ പരിശോധിക്കണം. ഈ ലിസ്റ്റില്‍ ലഭ്യമായ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ പേരിന് നേരെയുള്ള Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് മെയ് 5ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വേരിഫൈ ചെയ്യണം. എല്ലാ വിവരങ്ങളും ശരിയെങ്കില്‍ Verified and Found Correct എന്ന ബട്ടണും തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍  Verifiedand Need Correction എന്ന ബട്ടണം അമര്‍ത്തണം. തിരുത്തല്‍ ആവശ്യമുള്ള കുട്ടികളുടെ തിരുത്തലിനുള്ള അപേക്ഷ ഓണ്‍ലൈനായി ഈ പേജിലെ ലിങ്കിലൂടെ അനുബന്ധരേഖകള്‍ സഹിതം (പി ഡി എഫ് രൂപത്തില്‍ ഒറ്റ ഫയലാക്കി) അപ്‍ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ ചുവടെ
Click Here for the Circular
Click Here for School Level Verification Link

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് പരീക്ഷാഭവന്‍ മുന്‍ ജോയിന്റ് കമ്മീഷണര്‍ ആയിരുന്ന ശ്രീ രാഘവന്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ഇവിടെ

Post a Comment

Previous Post Next Post