അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

A List സ്പ്രെഡ് ഷീറ്റായി ലഭിക്കാന്‍

 


        പി ഡി എഫ് രൂപത്തില്‍ ലഭിച്ച എസ് എസ് എല്‍ സി A List നെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഇതിനെ സ്‍പ്രെഡ്‍ഷീറ്റ് രൂപത്തില്‍ ലഭിക്കുന്നതിന് അനുയോജ്യമായ ഒരു സോഫ്റ്റ്‍വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ പ്രമോദ് മൂര്‍ത്തി സാറാണ്. സമ്പൂര്‍ണ്ണയില്‍ ലഭ്യമായ A List Draftന്റെ സഹായത്തോടെ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന A Listനെ സ്പ്രെഡ് ഷീറ്റ് രൂപത്തില്‍ തയ്യാറാക്കുന്ന വിധം പ്രമോദ് മൂര്‍ത്തി സാര്‍ വിശദീകരിക്കുന്ന വീഡിയോ ചുവടെ നല്‍കിയിട്ടുണ്ട്. പ്രൊവിഷണല്‍ എ ലിസ്റ്റ് തയ്യാറാക്കിയ വീഡിയോ ആണിത് . ഇപ്പോള്‍ ലഭിച്ചിരിക്കുന്ന എ ലിസ്റ്റും ഇതില്‍ വിശദീകരിക്കുന്ന അതേ രീതിയില്‍ സ്പ്രെഡ്‍ഷീറ്റ് രൂപത്തിലേക്ക് മാറ്റാം.

  1. ഇതിനായി ചുവടെ നല്‍കിയിരിക്കുന്ന  CalcData file ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക
  2. സമ്പൂര്‍ണ്ണയിലെ HM Login ലെ A List Draft സ്പ്രെഡ്ഷീറ്റ് ഫയലായും, iExaMSല്‍ നിന്നും ലഭിക്കുന്ന പി ഡി എഫ് രൂപത്തിലുള്ള A Listഉം ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക
  3. Calc Data File എന്നത് തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Sampoorna Data എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന ഷീറ്റില്‍  A List Draftലെ വിവരങ്ങളും iExaMS Data എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന ഷീറ്റില്‍ pdf രൂപത്തില്‍ iExaMSല്‍ നിന്ന് ലഭിച്ച A List ലെ വിവരങ്ങളും വീഡിയോയില്‍ വിശദീകരിക്കുന്ന രീതിയില്‍ പേസ്റ്റ് ചെയ്യുക
  4. Create A List എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ A Listനെ സ്പ്രെഡ്ഷീറ്റ് രൂപത്തില്‍ ലഭിക്കും


Click Here for the Video  

Click Here to Download CalcData file to convert PDF A List to Spreadsheet Format

Post a Comment

Previous Post Next Post