SSLC പരീക്ഷക്കും സമ്പുര്‍ണ്ണ ആവശ്യങ്ങള്‍ക്കുമായി ഫോട്ടോകള്‍ 150x200 Pixel ആയും ഫയല്‍ സൈസ് 20-30 KB ആയി ക്രമീകരിക്കുന്നതിന് പലപ്പോഴും നാം ഏറെ പ്രയാസം അനുഭവപ്പെടാറുണ്ട്. ഫോട്ടോകളുടെ പിക്സല്‍ക്രമീകരിക്കുമ്പോള്‍ ഫയല്‍സൈസ് 20 നും 30നും ഇടയില്‍ ആവില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന രീതിയില്‍ ഫോട്ടോകളെ 150x200 Pixel ആയും ഫയല്‍ സൈസ് 20-30 KB ആയി ക്രമീകരിക്കുന്നതിന് സഹായിക്കുന്ന Image Resizer തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ചിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഈ സോഫ്റ്റ് വെയറിന്റെ ഇന്‍സ്റ്റലേഷന്‍ ചുവടെ പി ഡി എഫ് ഫയല്‍ ആയും ഇത് പ്രവര്‍ത്തിപ്പിക്കേണ്ട വിധം വീഡിയോ ഫയല്‍ ആയും ചുവടെ നല്‍കിയിരിക്കുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here for the Installation Steps
Click Here for the Video Totorial