ജിയോജിബ്രയില്‍ തയ്യാറാക്കുന്ന .ggb ഫയലുകളെ Export Activity as a Webpage എന്ന സങ്കേതം ഉപയോഗിച്ച് ജിയോജിബ്രയിലൂടെ തന്നെ നമുക്ക് https://www.geogebra.org/ എന്ന സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്ത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാമല്ലോ. എന്നാല്‍ ഈ പേജ് ജിയോജിബ്രയുടെ വെബ് സൈറ്റിലൂടെ മാത്രമേ തുറക്കുവാനാകൂ. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മള്‍ തയ്യാറാക്കുന്ന ഇത്തരം വെബ് പേജുകള്‍ നമ്മുടെ തന്നെ blog ലോ web site കളിലോ ഉള്‍പ്പെടുത്തേണ്ടതായി വരും (Embed). ഈ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ ആണ് Geogebra HTML Embedder.
Installation :- തന്നിരിക്കുന്ന .deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Right Click ചെയ്ത് Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.
പ്രവര്‍ത്തിപ്പിക്കുവാന്‍ : Application –> Graphics –> Geogebra HTML Embedder എന്ന ക്രമം.
പ്രവര്‍ത്തന ഘട്ടങ്ങള്‍ :
- Geogebra യില്‍ ആവശ്യമായ ഒരു പ്രവര്‍ത്തനം തയ്യാറാക്കുക
- ഈ .ggb ഫയലിനെ File –> Export –> Activity as a Webpage എന്ന ക്രമത്തില്‍ https://www.geogebra.org/ എന്ന വെബ്സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്യുക
- Firefox ല്‍ https://www.geogebra.org/ എന്ന സൈറ്റിന്റെ ജാലകത്തിന്റെ അഡ്രസ്സ് ബാറില്‍നിന്ന് അഡ്രസ്സ് മുഴുവനായി കോപ്പി ചെയ്യുക.
- Application –> Graphics –> Geogebra HTML Embedder എന്ന ക്രമത്തില്‍ ഈ സോഫ്റ്റ്‍വെയര്‍ തുറക്കുക.
- അപ്പോള്‍ ലഭിക്കുന്ന ഈ ജാലകത്തില്‍ START ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Click Here to Download the Help File
Click Here to Download the deb file