പത്താം ക്ലാസ് ഐ സി ടി പാഠപുസ്‌തകത്തിലെ നാലാമത്തെ അധ്യായമായ പൈത്തണ്‍ ഗ്രാഫിക്‌സില്‍ നിന്നുള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇവിടെ പങ്ക് വെക്കുന്നത് . കൂടാതെ ഈ അധ്യായത്തിലെ എല്ലാ വീഡിയോ പ്രവര്‍ത്തനങ്ങളുടെ ലിങ്കും QR കോഡും ഇവിടെ നല്‍കിയിരിക്കുന്നു. മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും വേറെ വേറെ ഫയലുകളായി നല്‍കിയിരിക്കുന്നു. GVHSS കല്‍പ്പകഞ്ചേരി സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സാര്‍ ആണ് ഇത് തയ്യാറാക്കി നല്‍കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും പാഠഭാഗങ്ങളിലുള്ള പൈത്തണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്‌ത് പഠിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ വീഡിയോ ട്യൂട്ടോറിയല്‍ കൂടി ഇതില്‍ ഉണ്ട് എന്നതാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ കമ്പ്യൂട്ടറുകള്‍ ഇല്ലാത്തവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ചെയ്‌ത് പഠിക്കാന്‍ ഇത് സഹായകരമാകുമെന്ന് കരുതുന്നു. മൊബൈല്‍ ഫോണില്‍ ഈ വീഡിയോ കാണുമ്പോള്‍ ഫുള്‍സ്‌ക്രീനില്‍ തന്നെ കാണാന്‍ ശ്രമിക്കുക . എങ്കില്‍ മാത്രമേ അത് ശരിയായ രീതിയില്‍ മൊബൈലില്‍ കാണാന്‍ സാധിക്കൂ. ബ്ലോഗുമായി ഇവ പങ്ക് വെച്ച സുശീല്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
- Click Here for the Video Tutorial for PYTHON IN ANDROID PHONE
- Click Here for ICT Theory Questions & Answers Chapter 4 Malayalam Medium
- Click Here for ICT Theory Questions& Answers Chapter 4 English Medium