ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന എല്ലാ അധ്യാപക - അധ്യാപകേതര ജീവനക്കാര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗ് ശാന്തസുന്തരമായ വിശ്രമജീവിതം ആശംസിക്കുന്നു. എസ് എസ് എല്‍ സി മാര്‍ച്ച് 2025 , പരീക്ഷാഫലം മെയ് 9ന് ഗവ ഹൈസ്കൂള്‍ പ്രധാനാധ്യാപക/ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല താല്‍ക്കാലിക സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

പ്ലസ്‌വൺ പ്രവേശനം: കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും ഓൺലൈൻ സൗകര്യം

 


 കോവിഡ് 19 പശ്ചാത്തലത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും പ്ലസ് വൺ പ്രവേശനം നേടുന്നതിന് പ്രവേശനത്തിന്റെ അവസാന തിയതിക്കു മുൻപ് സ്‌കൂളുകളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം സെപ്തംബർ 17 മുതൽ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും. സ്‌കൂളിൽ ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് കാൻഡിഡേറ്റ് ലോഗിനിലെ  Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്‌കാൻഡ് കോപ്പികൾ അപ്‌ലോഡ് ചെയ്യാം. ഒന്നാം ഓപ്ഷനിലുള്ളവർ സ്ഥിരപ്രവേശനത്തിനും അല്ലാത്തവർ സ്ഥിരപ്രവേശനത്തിനോ അല്ലെങ്കിൽ താൽക്കാലിക പ്രവേശനത്തിനോ താൽപര്യമറിയിക്കണം. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിന്റെ പ്രിൻസിപ്പൽ ലോഗിനിൽ ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നൽകും. അനുമതി ലഭിച്ചാൽ പൊതുഖജനാവിൽ അടയ്‌ക്കേണ്ട തുക ഓൺലൈനായി കാൻഡിഡേറ്റ് ലോഗിനിലെ ഫീ പെയ്‌മെന്റ് എന്ന ലിങ്കിലൂടെ അടച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഇത്തരത്തിൽ ഓൺലൈൻ പ്രവേശനം നേടുന്നവർ സ്‌കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റും മറ്റ് രേഖകളും പിഡി അക്കൗണ്ടിൽ അടയ്‌ക്കേണ്ട ഫീസും സ്‌കൂൾ പ്രിൻസിപ്പലിന് നൽകണം. പ്രവേശന അവസരത്തിൽ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദാക്കും.

Post a Comment

Previous Post Next Post