ഒരേ തരം ചോദ്യങ്ങൾ മാറി വരുന്ന വിലകൾ ഉപയോഗിച്ച് ചെയ്തു പരിശീലിക്കുവാനുള്ള ഓൺലൈൻ പഠന സാമഗ്രി. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ ഗണിത പഠനപ്രവര്‍ത്തനത്തില്‍ ഒരു പട്ടികയിൽ 3 വരികളിലായി 3 വ്യത്യസ്ത സമാന്തര ശ്രേണികളുടെ ചില വിവരങ്ങൾ തന്നിരിക്കുന്നു . ഇവ ഉപയോഗിച്ച് മറ്റു വിലകൾ കണ്ടു പിടിക്കുക .ആകെ പത്തു മാർക്കിന്റെ ഈ ചോദ്യപേപ്പറിന്റെ ഉത്തരം എഴുതി കഴിഞ്ഞാൽ ഏറ്റവും താഴെയുള്ള Button ൽ അമര്‍ത്തിയാല്‍ മാർക്കറിയാം. ഉത്തരം തെറ്റാണെങ്കിൽ ചുവന്ന നിറത്തിൽ കാണിക്കും. ഓരോ തവണ പേജ് Refresh ചെയ്താല്‍ ചോദ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന സംഖ്യകളുടെ വിലകൾ മാറി പുതിയ ചോദ്യമായി ലഭിക്കും. ഓരോ കുട്ടിക്കും എത്ര തവണ വേണമെങ്കിലും മൊബൈലിലോ ലാപ്‌ടോപ്പിലോ ഇവ ചെയ്‌ത് പരിശീലിക്കാവുന്നതാണ്. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനുമുള്ള ലിങ്കുകള്‍ ചുവടെ , ബ്ലോകുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ഏറെ നന്ദി
മലയാളം മീഡിയം ചോദ്യലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
CLICK HERE FOR ENGLISH MEDIUM LINK
സമാന്തരശ്രേണിയിലെ തന്നെ ഇതേ മാതൃകയിലുള്ള മറ്റൊരു ചോദ്യശേഖരവും ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഓരോ ചോദ്യങ്ങളിലും ഉപചോദ്യങ്ങളുണ്ട്. ഓരോ ചോദ്യം ചെയ്തു കഴിഞ്ഞാലും മാർക്കുകളറിയാം അല്ലെങ്കിൽ എല്ലാ ചോദ്യങ്ങളും കഴിഞ്ഞ് അവസാനം മാർക്ക് അറിയാം. ഉത്തരം തെറ്റാണെങ്കിൽ തെറ്റിയ ഭാഗം ചുവന്ന നിറമായി മാറും. ആകെ 50 മാർക്ക്.ഓരോ തവണ Reload ചെയ്യുമ്പോഴും ചോദ്യങ്ങളിലെ വിലകൾ മാറി വരും. മൊബൈലിലും കമ്പ്യൂട്ടറിലും പ്രവർത്തിക്കുന്ന ഇവ HTML, JavaScript ഇവ ഉപയോഗിച്ചാണിത് തയ്യാറാക്കിയത്. Click Here for Online Question Paper Link |