ഓണ്‍ലൈന്‍ ക്ലാസുകളുടെയും ഓണ്‍ലൈന്‍ Evaluationകളുടെയും ഈ കാലഘട്ടത്തില്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന Google Forms ലെ Quiz എന്ന സങ്കേതം ഉപയോഗിക്കുന്നതിനുള്ള ഏക പരിമിതി ഓണ്‍ലൈന്‍ ആയി മാത്രമേ സാധ്യമാകൂ എന്നതാണ്. ഓഫ്‌ലൈന്‍ ആയി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കുന്ന രീതി വിശദീകരിച്ചിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂത്തി സാറാണ്. Gambas3 എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സാര്‍ നടത്തിയ ഈ പരീക്ഷണം എത്രത്തോളം പ്രയോജനപ്രദമാണെന്ന് കമന്റുകളിലൂടെ അറിയിക്കുമല്ലോ. ഇതിന്റെ ഇന്‍സ്റ്റലേഷന്‍ മുതല്‍ ക്വിസ് തയ്യാറാക്കുന്ന രീതി വരെ വിശദീകരിച്ചുള്ള ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഹെല്‍പ്പ് ഫയലും സോഫ്റ്റ്‌വെയറും ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തിസാറിന് ബ്ലോഗിന്റെ നന്ദി.
Click Here to Download the Helpfile
Click Here for Video Help File
Click Here to download OQzMaker.zip