അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

'ഫസ്റ്റ്ബെല്ലി'ൽ 27ന് കായിക വിദ്യാഭ്യാസ പരിപാടി


 

      കൈറ്റ് വിക്ടേഴ്സിൽ സ്‌കൂൾ കുട്ടികൾക്കായി ആരംഭിച്ച 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി മാനസിക-ശാരീരിക വികാസം ലക്ഷ്യമിട്ടുള്ള പുതിയ പരിപാടിയായ കായികവിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തുന്നു. ആഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 10.30-ന് ഒന്നു മുതൽ നാല് വരെയുള്ള കുട്ടികൾക്ക് പൊതുവായുള്ള ആദ്യ ക്ലാസ്  സംപ്രേഷണം ചെയ്യും.


കൈറ്റിന്റെ സ്‌കൂൾ വിക്കി പ്ലാറ്റ്ഫോമിന് ദേശീയ അവാർഡ്

          'അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന് ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് ലഭിച്ചു. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിലാണ് 'സ്‌കൂൾ വിക്കി'ക്ക് അവാർഡ്.  വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന അവാർഡ് ദാന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.
        കേരളത്തിലെ 15000 സ്‌കൂളുകളെ കോർത്തിണക്കി വിക്കി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ 2009 ൽ തുടങ്ങിയ 'സ്‌കൂൾ വിക്കി'ക്ക് ഇതിനകം അന്താരാഷ്ട്രതലത്തിൽ സ്റ്റോക്ഹോം ചലഞ്ച് ബഹുമതി ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികൾക്കിടയിലും നമ്മുടെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഡിജിറ്റൽ കരുത്ത് അക്ഷരവൃക്ഷത്തിലൂടെ തെളിയിച്ച എല്ലാ അണിയറപ്രവർത്തകരെയും കുട്ടികളെയും പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.

Post a Comment

Previous Post Next Post