ഇന്ന് ആരംഭിക്കുന്ന SSLC/Higher Secondary പരീക്ഷകള്‍ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള അധ്യാപക-അനധ്യാപകര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ആശംസകള്‍ SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Loan Deduction സ്‌പാര്‍ക്കില്‍ ചെയ്യേണ്ടത്



        SPARK ല്‍ ഏപ്രില്‍ മുതല്‍ 2020 ആഗസ്‌ത് വരെയുള്ള കാലങ്ങളിലെ PF Loan ആവശ്യമുള്ളവര്‍ക്ക് മാറ്റി വെക്കുന്നതിന് അവസരമൊരുക്കി ഉത്തരവായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വേണം ഇത് ചെയ്യാന്‍ ഇതിനു ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ. ഏപ്രില്‍ മാസ ശമ്പളം ട്രിഷറിയില്‍ സമര്‍പ്പിച്ചവര്‍ക്ക് അടുത്ത മാസം മുതലേ ഇതിന് അവസരം ലഭിക്കൂ. ഇപ്പോള്‍ മാറ്റി വെക്കുന്ന തുക പിന്നീടുള്ള മാസങ്ങളില്‍ ഇരട്ടി തവണകളായി തിരിച്ചടക്കണം. ഏപ്രില്‍ ശമ്പളത്തില്‍ നിന്നും തിരിച്ചടവ് ഒഴിവാക്കിയവര്‍ 10 ഇന്‍സ്റ്റാള്‍മെന്റായി. ഇതിന് സ്‌പാര്‍ക്കില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചുവടെ
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇവിടെ

സ്‌പാര്‍ക്കില്‍ DDO ആയി ലോഗിന്‍ ചെയ്‌തതിന് ശേഷം
Salary Matters -> Changes in the Month -> Loans -> Exempt Loan Recovery

ഇപ്പോള്‍ താഴെക്കാണുന്ന ജാലകം ലഭിക്കും
  1. ഇവിടെ Loan/Advance എന്നതിന് നേരെ ഏത് Advance ആണോ ഒഴിവാക്കുന്നത് അത് തിരഞ്ഞെടുക്കുക. (ഉദാ: GPF Loan Repayment(801)
  2. New Exemption Details Entry എന്നതില്‍ Month/Year എന്നതില്‍ ഏത് മാസം മുതലാണോ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത് ആ മാസവും വര്‍ഷവും നല്‍കുക
  3. Recovery Start Month and Year എന്നതില്‍ 09/ 2020 നല്‍കുക
  4. No of Instalments എന്നതില്‍ എത്ര Instalment ആയി തിരികെ പിടിക്കാനുദ്ദേശിക്കുന്നുവോ അത് നല്‍കുക (ഏപ്രില്‍ ശമ്പളം മുതല്‍ നിര്‍ത്തിയവര്‍ക്ക് 10 നല്‍കാം)
  5. Include All employees with Basic Pay Less than എന്നതില്‍ ഏറ്റവും ഉയര്‍ന്ന Basic Pay ഉള്ള ആളുടെ Basic Pay നല്‍കുക. Select Employee എന്നതില്‍ ക്ലിക്ക് ചെയ്യുക. നല്‍കിയ ബേസിക്ക് പേയേക്കാള്‍ കുറവുള്ള GPF Loan Repaymentഉള്ള ജീവനക്കാരുടെ ലിസ്റ്റ് തുറന്ന് വരും അതില്‍ നിന്നും ജീവനക്കാരെ തിരഞ്ഞെടുത്ത് ടിക്ക് മാര്‍ക്ക് നല്‍കി കണ്‍ഫേം ചെയ്യുക.
  6.  തുടര്‍ന്നുള്ള ബില്ലുകളില്‍ ഇതനുസരിച്ചാവും Deduction നടക്കുക. മറ്റേതെങ്കിലും ഡിഡക്ഷന്‍ ഒഴിവാക്കണമെങ്കില്‍ ഒന്നാമത്തെ സ്റ്റെപ്പില്‍ മാറ്റം വരുത്തി പ്രവര്‍ത്തനം ആവര്‍ത്തിക്കുക
 
full-width

Post a Comment

Previous Post Next Post