2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

മെയ് 29ലെ QIP യോഗതീരുമാനങ്ങള്‍

ഇന്ന് (29/5/2020) പൊതുവിദ്യാഭ്യാസ ഡയറക്ടർ  കെ.ജീവൻബാബു IAS ന്റെ അധ്യക്ഷതയിൽ നടന്ന QIP അധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോൺഫറൻസിലെ തീരുമാനങ്ങൾ

  1. സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 1 ന് തുറക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ തുറക്കുകയുള്ളു.നിർദേശങ്ങൾ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളിൽ ഹാജരാകേണ്ടതില്ല.
  2. ഓൺലൈൻ ക്ലാസ്സുകൾ ജൂൺ 1 മുതല്‍ . വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ളപാഠങ്ങള്‍ സംപ്രേഷണം ചെയ്യും
  3. ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ച് വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. ഓൺ ലൈൻ ക്ലാസ്സുകൾ  ലഭ്യമാകുന്നതിന് ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും
  4. ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് എല്ലാ ജില്ലകളിലും മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിക്കും.
  5. രണ്ടാം ഘട്ട എസ് എസ് എല്‍ സി പരീക്ഷയുടെ മെയ് 26,27,28 തീയ്യതികളിലെ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി സേ പരീക്ഷയോടൊപ്പം അവസരം നൽകും.
  6. എസ് എസ് എല്‍ സി രണ്ടാം ഘട്ട മൂല്യനിർണയം ജൂൺ ഒന്നിന് തുടങ്ങും.മൂല്യനിർണയ ക്യാമ്പിലേക്കുള്ള എക്സാമിനർമാരെ സ്കൂളുകളിൽ നിന്നും വിടുതൽ ചെയ്യേണ്ടതില്ല.
  7. ഭാഷാ വിഷയങ്ങൾക്ക് കൂടുതൽ മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിച്ചു.(അറബിക്- ആറ്റിങ്ങൽ,ഉർദു-തൃശൂർ, പാലക്കാട്)അറബിക് വിഷയത്തിന് നോർത്ത് സോണിലുള്ള അധ്യാപകർ കോഴിക്കോട് മൂല്യനിർണയ കേന്ദ്രത്തിലാണ് പങ്കെടുക്കേണ്ടത്.
  8. അധ്യാപകർക്ക് സ്കൂൾ തലത്തിൽ വിവിധ സംവിധാനങ്ങൾ മുഖേന പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിന് തടസ്സമില്ല.
  9. KER അനുസരിച്ചുള്ള  ആറാം പ്രവൃത്തി ദിന കണക്കെടുപ്പ്, നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സർക്കാർ തീരുമാനത്തിന് ശേഷം മാത്രം

Post a Comment

Previous Post Next Post