ഓണ്‍ലൈന്‍ അധ്യാപക പരിശീലനം മെയ് 14 മു. തല്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കുന്നതായി വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഒന്ന് മുതല്‍ 7വരെ ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് പരിശീലനം . കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലുമായി ആകും പരിശീലനം എന്ന് പോസ്റ്റില്‍ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
അധ്യാപക സുഹൃത്തുക്കളെ,
ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് 2020-21 അക്കാദമിക് വർഷം നമുക്ക് ആരംഭിക്കേണ്ടതുണ്ട്. 2020-21 ‘സുവർണ്ണ അക്കാദമിക വർഷ’മാകണം എന്നാണ് നാം ആഗ്രഹിച്ചിരുന്നത്. ഇപ്പോഴത്തെ പരിമിതികൾക്കുള്ളിൽ നിന്നു പോലും ഈ ആഗ്രഹം സഫലമാക്കുവാൻ കഴിയണം. ഇതിനായി അധ്യാപകർ സജ്ജരാവണം. അധ്യാപകപരിവർത്തന പദ്ധതി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഏറ്റവും പ്രധാന പരിപാടികളിൽ ഒന്നാണ്.
ശിശുകേന്ദ്രീകൃതവും ആധുനികവുമായ കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വളരെ മികച്ച രീതിയിൽ അദ്ധ്യാപക പരിവർത്തന പദ്ധതി നടത്തിയിരുന്നു. ഹൈടെക് വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം നൽകിയിരുന്നത്. അതിലൂടെ ആധുനിക സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾ നല്ല നിലയിൽ ഉപയോഗിക്കാൻ കഴിവുള്ള അദ്ധ്യാപകരെ വാർത്തെടുക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും പരിശീലനം മെച്ചപ്പെടുത്തണം. അതു കൊണ്ട് ഈ വർഷത്തെ പരിശീലനം ഏറ്റവും ആധുനികമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
പക്ഷെ ലോക്ക്ഡൗൺ കാലത്ത് കഴിഞ്ഞ വർഷത്തെപ്പോലെ പരിശീലനം നടത്തുവാൻ
സാദ്ധ്യമല്ല. അതിനാൽ ഈ വർഷം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമുള്ള
പരിശീലനമാണ് ഉദ്ദേശിക്കുന്നത്. ഇത്തരം പരിശീലനത്തിന് ഒട്ടേറെ പരിമിതികൾ
ഉണ്ട് എന്നത് നാം തിരിച്ചറിയണം. ഈ സാഹചര്യത്തിൽ മെയ്14ന് ആരംഭിക്കുന്ന
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമുള്ള
പരിശീലനത്തിൽ എല്ലാ അദ്ധ്യാപകരും പങ്കെടുക്കണം. അന്താരാഷ്ട്ര നിലവാരമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി ചിട്ടപ്പെടുത്തിയതാണ് മൊഡ്യൂളുചൾ. ഇക്കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് എല്ലാ അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുക്കണം.
ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ അദ്ധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.