അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സ്വതന്ത്ര സോഫ്ട്‌വെയറിൽ സ്വന്തം വെബ്‌കോൺഫറൻസിങ്ങ് സംവിധാനമൊരുക്കി കൈറ്റ്



         കോവിഡ് 19 ലോക്ക് ഡൌൺ  കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന സൂം  (zoom) വിഡിയോ കോൺഫറൻസിങ് സംവിധാനത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ഭീഷണി മുന്നറിയിപ്പ് വരുന്നതിനു മുമ്പ് തന്നെ സ്വതന്ത്ര സോഫ്റ്റ്വെയർ പ്ലാറ്റ്‌ഫോമിൽ വീഡിയോ കോൺഫെറെൻസിങ് സംവിധാനം ഒരുക്കി  പൊതു വിദ്യാഭ്യാസ വകുപ്പ്. കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി  എഡ്യൂക്കേഷൻ (കൈറ്റ്) ആണ്  ആദ്യ ഘട്ടത്തിൽ സ്വതന്ത്ര വെബ് കോൺഫെറെൻസിങ് പ്ലാറ്റ്ഫോം ആയ 'ബിഗ് ബ്ലൂ ബട്ടൺ'  (BigBlueButton) ഓൺലൈൻ പഠനത്തിനും യോഗങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയും വിധം കസ്റ്റമൈസ് ചെയ്തിരിക്കുന്നത് .
        ഇതിൽ വീഡിയോ കോൺഫറൻസിങ്ങിനു പുറമെ സ്‌ക്രീൻ ഷെയറിങ്ങ്, മൾട്ടീ യൂസർ വൈറ്റ്‌ബോർഡ്, പബ്ലിക് ചാറ്റ്, ഷെയേർഡ് നോട്ട്‌സ് തുടങ്ങിയവയും ലഭ്യമാണ്. ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്കായി പരുവപ്പെടുത്തിയിരിക്കുന്നു എന്നതുകൊണ്ട് അധ്യാപകർക്ക് ഏറ്റവും അനുയോജ്യമായ ഒരു വെബ് കോൺഫറൻസിങ്ങ് സോഫ്റ്റ്‌വെയറാണിത്. ഒരു അധ്യാപകന് താൻ തയാറാക്കിയ സ്ലൈഡുകൾ, വീഡിയോകൾ, ഓഡിയോകൾ, പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടറിന്റെ ഡെസ്‌ക് ടോപ്പ് (സ്‌ക്രീൻ ഷെയറിങ് ) തുടങ്ങിയവ വിദ്യാർത്ഥികളുമായി തത്സമയം പങ്കു വയ്ക്കുന്നതിന് സഹായകരമാണ് ഈ സോഫ്റ്റ്‌വെയർ. അതോടൊപ്പം ഇതിലെ പ്രസന്റേഷൻ ഏരിയ ഒരു വൈറ്റ് ബോർഡ്  ആയും ഉപയോഗിക്കാം.
ഓൺലൈൻ പരിശീലനങ്ങൾക്കായി കൈറ്റ് രൂപകല്പന ചെയ്ത 'കൂൾ  (KOOL -KITE's Open Online Learning)  എന്ന ലേണിങ്ങ് മാനേജ്‌മെന്റ് സിസ്റ്റവുമായി ഇത് ഇന്റഗ്രേറ്റ്  ചെയ്തു കഴിഞ്ഞു. അതോടൊപ്പം തന്നെ, സർവ്വർ കസ്റ്റമൈസേഷനുള്ള പ്രവർത്തനങ്ങളും സ്വതന്ത്രമായി ലഭ്യമായിട്ടുള്ള  'സോഴ്‌സ് കോഡ് ഉപയോഗിച്ചുകൊണ്ട് പൂർത്തീകരണ ഘട്ടത്തിലാണ്. തുടർന്ന് കൈറ്റ് തയാറാക്കിയിട്ടുള്ള 'സമഗ്ര' പോർട്ടലിലും ഈ സൗകര്യം എല്ലാ അധ്യാപകർക്കുമായി ലഭ്യമാകും. ഉടമസ്ഥാവകാശമുള്ള സൂം പോലെയുള്ള കോൺഫറൻസിങ്ങ് സംവിധാനങ്ങളിൽ ഉപയോക്താവിന്റെ സ്വകാര്യത  ചോദ്യം ചെയ്യപ്പെടുന്ന  സാഹചര്യത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി തനതായ ഒരു വെബ്‌കോൺഫറൻസിങ്ങ് സംവിധാനം രൂപപ്പെടുത്തുന്നതിന് പുറമെ ഇതിനായി  പൊതുജനങ്ങൾക്കുൾപ്പെടെ പരിശീലനം നൽകാനും കൈറ്റ് പദ്ധതിയിട്ടിട്ടുണ്ടെന്ന് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.
   പൊതുവിദ്യാലയങ്ങളിൽ പൂർണമായും സ്വതന്ത്ര സോഫ്ട്‌വെയർ പ്രയോജനപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സ്‌കൂളുകൾക്കായി പുറവെടുവിച്ചിട്ടുള്ള സൈബർ സേഫ്റ്റി പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്ന തരത്തിലും മറ്റു സ്വകാര്യ സെർവറുകളിൽ ഹോസ്റ്റ് ചെയ്യുന്നതതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്നും ഇതിനായി ജിറ്റ്‌സി  (jitsi) പോലുള്ള സ്വതന്ത്ര സോഫ്ട്‌വെയറുകളുടെ സാധ്യത പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങളും കൈറ്റ് നടത്തി വരുന്നുണ്ട്.
full-width

Post a Comment

Previous Post Next Post