അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സ്‌നേഹപൂർവ്വം പദ്ധതിയിൽ 15 വരെ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണടഞ്ഞതും നിർദ്ധന കുടുബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം, ഐ.ടി.ഐ/ പോളിടെക്‌നിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കുളള വാർഷിക ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ്വത്തിലേക്ക് അപേക്ഷിക്കാം. ഈ പദ്ധതി പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. അവസാന തിയതി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ www.socialsecuritymission.gov.in ലും ടോൾഫ്രീ നമ്പറായ 1800-120-1001 ലും ലഭിക്കും.

Post a Comment

Previous Post Next Post