തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിന് ഇന്ന് പാലക്കാട് സമാപനം എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാന സ്കൂള്‍ കലോല്‍സവം പാലക്കാടിന് കിരീടം

      സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കിരീടം നേടിയതിന് പിന്നാലെ സ്കൂള്‍കലോല്‍സവത്തിലും പാലക്കാടിന് കിരീടം. ശാസ്‌ത്രമേളയില്‍ നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ടെങ്കിലും അവിടെയും ഒന്നാം സ്ഥാനത്തിന് തുല്യമായ രണ്ടാം സ്ഥാനമായിരുന്നു. ചാമ്പ്യന്‍മാരുടെ അതേ പോയിന്റ് നേടിയപ്പോള്‍ ലഭ്യമായ ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തില്‍ വന്ന കുറവ് ഒന്ന് കൊണ്ട് മാത്രമാണ് ചാമ്പ്യന്മാരാകാന്‍ സാധിക്കാതെ പോയത്. ചുരുക്കത്തില്‍ കലാ- കായിക -ശാസ്‌ത്രമേളകളില്‍ ഒന്നാം സ്ഥാനം നേടി ഹാട്രിക്ക് തികച്ചു എന്ന് പറയാം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന് അഭിമാനാര്‍ഹമായ വിജയം നേടിക്കൊടുത്തത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ആകെ പങ്കെടുത്ത 199 ഇനങ്ങളില്‍ 179 ഇനങ്ങളില്‍ A ഗ്രേഡ് നേടി വ്യക്തമായ ആധിപത്യത്തോടെയാണ് ഈ കിരീടം നിലനിര്‍ത്തിയത്. 18 ഇനങ്ങളില്‍ B ഗ്രേഡും 2 ഇനങ്ങളില്‍ C ഗ്രേഡും ലഭിച്ചു. 
      ആകെ നേടിയ 951 പോയിന്റുകളില്‍ 251 പോയിന്റുകള്‍ ഗവ സ്കൂളുകളിലെ കുട്ടികള്‍ നേടിയപ്പോള്‍ 395 പോയിന്റ് എയ്‌ഡഡ് സ്കൂള്‍ വിദ്യാര്‍ഥികളാണ്  കരസ്ഥമാക്കിയത്. 305 പോയിന്റുകള്‍ അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങള്‍ കരസ്ഥമാക്കിയതില്‍ 161 പോയിന്റ് നേടിയ ആലത്തൂര്‍ ഗുരുകുലം സ്കൂള്‍ മികച്ച സ്കൂളിനുള്ള പുരസ്‌കാരം നേടി. 
      പാലക്കാട് DEO പരിധിയിലുള്ള വിദ്യാലയങ്ങള്‍ 497 പോയിന്റ് നേടിയപ്പോള്‍ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ പരിധിയിലുള്ള വിദ്യാലയങ്ങള്‍ 221 പോയിന്റും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ പരിധിയിലുള്ള വിദ്യാലയങ്ങള്‍ 233 പോയിന്റും കരസ്ഥമാക്കി. ചുരുക്കത്തില്‍ പാലക്കാടിന്റെ വിജയത്തിന് ജില്ലയുടെ എല്ലാ ഭാഗത്ത് നിന്നുമുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍.
  • Click Here to Download the List of students who contributed for Palakkad
  • പാലക്കാട് ജില്ലയുടെ കിരീടനേട്ടത്തില്‍ വിവിധ വിദ്യാലയങ്ങള്‍ നേടിയ പോയിന്റുകള്‍ ഇവിടെ

1 Comments

Previous Post Next Post