സ്കൂളുകളിൽ ഉപയോഗിക്കുന്ന ചില കമ്പ്യൂട്ടറുകളിൽ ചില മാൽവെയർ
പ്രോഗ്രാമുകൾ ബാധിച്ചതായി മനസ്സിലാക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്
ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും താഴെ ലിങ്കില്‍
നൽകിയിരിക്കുന്ന Clear_browser_data.zip (താഴെയുള്ള ലിങ്ക് കാണുക.)എന്ന
പാക്കേജ് പ്രവർത്തിപ്പിക്കേണ്ടതാണ്.
ഇത് പ്രവർത്തിപ്പിക്കുന്ന
കമ്പ്യൂട്ടറിലെ ബ്രൗസറുകളിലെ ബ്രൗസർ ഹിസ്റ്ററി,കാഷ്, ബൂക്ക് മാർക്ക് എന്നിവ
റിമൂവ് ആകുന്നതാണ്. (ഫയർ ഫോക്സിൽ സേവ് ചെയ്ത പാസ്വേഡ് നഷ്ടപ്പെടില്ല.)
ഡിജിറ്റൽ
സിഗ്നേച്ചർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിൽ ഈ പാക്കേജ് പ്രവർത്തിക്കുമ്പോൾ
ബ്രൗസറിൽ ആഡ് ചെയ്ത സെക്യൂരിറ്റി സർട്ടിഫിക്കറ്റ് റിമൂവ് ആകുന്നതാണ് .
അത്തരം കമ്പ്യൂട്ടറിൽ, സെക്യൂരിറ്റി സർട്ടിഫിക്കറ്റ് വീണ്ടും ആഡ്
ചെയ്യുന്നതിന് https://treasury.kerala.gov. in/bims/dsc/rootCA.crt
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ജാലകത്തിൽ "Trust this CA to
identify websites" എന്നതിൽ ടിക് മാർക്ക് ചെയ്ത് ജാലത്തിൽ OK ചെയ്താൽ മതി.
പാക്കേജ് കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുന്ന വിധം
- Clear_browser_data.zip ഡൗൺലോഡ് ചെയ്യുക.
- ഡൗൺലോഡ് ചെയ്ത ഫയലിൽ Right Click -> Extract Here ചെയ്യുക.
- അപ്പോൾ കാണുന്ന Clear_browser_data എന്ന ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ജാലകത്തിൽ Run in Terminal ക്ലിക്ക് ചെയ്യുക.
CLICK HERE to Download Clear_browser_data.zip