കൈറ്റ് നടപ്പാക്കുന്ന ഓൺലൈൻ പരിശീലന പദ്ധതി കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്
(കൂൾ) പരിശീലനത്തിന്റെ അഞ്ചാം ബാച്ചിലെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു.
ബാച്ചിലെ 2431 അധ്യാപകരിൽ 2360 പേർ (97 ശതമാനം) കോഴ്‌സ് വിജയിച്ചു.
അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് കൂൾ കോഴ്‌സ് വിജയകരമായി
പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ
ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. വിവിധ ബാച്ചുകളിലായി 9079 അധ്യാപകർ
ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം ചുവടെ ലിങ്കിൽ ലഭ്യമാണ്.
Kool Premium mode Batch-1 Results Here