2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സംസ്ഥാന സ്കൂള്‍ ശാസ്‌ത്രോല്‍സവം കോഴിക്കോടിന് കിരീടം പാലക്കാട് രണ്ടാമത്

  സംസ്‌ഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ 1374 പോയിന്റ് നേടി കോഴിക്കോട് കിരീടം നേടി. ഇതേ പോയിന്റ് നേടിയെങ്കിലും ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തില്‍ മികച്ചു നിന്ന കോഴിക്കോടിന് കിരീടം നല്‍കി. സ്കൂള്‍ വിഭാഗത്തില്‍ 141 പോയിന്റോടെ ആലത്തൂര്‍ ഗുരുകുലം സ്കൂള്‍ ഒന്നാമതെത്തി.
        ഐ ടി മേളയിലും എറണാകുളത്തോടൊപ്പം പോയിന്റ് നിലയില്‍ തുല്യത വന്നെങ്കിലും  ഒന്നാം സ്ഥാനങ്ങളുടെ എണ്ണക്കൂടുതല്‍ എറണാകുളത്തിന് തുണയായി . പാലക്കാട് രണ്ടാം സ്ഥാനത്ത്. ശാസ്‌ത്രമേളയില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പാലക്കാട് നാലാം സ്ഥാനത്താണ്. സാമൂഹ്യശാസ്‌ത്രമേളയില്‍ കണ്ണൂരിനാണ് ഒന്നാം സ്ഥാനം . പാലക്കാട് രണ്ടാം സ്ഥാനത്തും. പ്രവര്‍ത്തി പരിചയമേളയിലും കോഴിക്കോടിന് പിന്നില്‍ രണ്ടാമതാണ് പാലക്കാടിന്റെ സ്ഥാനം. ഗണിതമേളയില്‍ കോഴിക്കോട് ഒന്നാമതെത്തിയപ്പോള്‍ പാലക്കാടിന് നാലാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. വിജയികള്‍ക്ക് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍.
സംസ്ഥാന ശാസ്‌ത്രോല്‍സവത്തില്‍ റണ്ണര്‍ അപ്പായ പാലക്കാട് ടീം ട്രോഫിയുമായി. അഭിനന്ദനങ്ങള്‍

Overall പോയിന്റ് പട്ടിക ഇവിടെ
Click Here for IT Fair Districtwise Result
Click Here for Science Fair Districtwise Result
Click Here for Maths  Fair Districtwise Result
Click Here for Social Science  Fair Districtwise Result
Click Here for Work Experience  Fair Districtwise Result 

Post a Comment

Previous Post Next Post