എൻ.ടി.എസ്./എൻ.എം.എം.എസ് പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന
തീയതി ഒക്‌ടോബർ 12 ലേക്ക് നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്
സ്‌കൂൾ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കണം.
പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ''Verification
of application by Principal/HM'' എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർ ഐ.ഡിയും
പാസ്‌വേഡും നൽകിയശേഷം അപേക്ഷകൾ പരിശോധിച്ച് ഒക്‌ടോബർ 17നകം അപ്രൂവ്
ചെയ്യണം.
ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ്: സ്‌കൂളുകൾ റീ-രജിസ്‌ട്രേഷൻ ചെയ്യണം
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ആവിഷ്‌ക്കരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കിവരുന്ന ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പിനായി നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ അപേക്ഷിച്ചിട്ടുളള സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേയും വിദ്യാർഥികളുടെ അപേക്ഷകൾ സ്‌കൂൾ തലത്തിൽ വെരിഫിക്കേഷൻ നടത്തുന്നതിനുളള അവസാന തീയതി ഒക്‌ടോബർ 15 ആണ്. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ റീ-രജിസ്‌ട്രേഷൻ സ്‌കൂളുകളിൽ നിന്ന് നടത്തുകയും, ജില്ലാതല വിദ്യാഭ്യാസ ഓഫീസർ പരിശോധിക്കുകയും ചെയ്ത സ്‌കൂളുകൾക്ക് മാത്രമേ ഇത്തവണ മുതൽ വിദ്യാർഥികളുടെ അപേക്ഷ അംഗീകരിച്ച് നൽകുവാനാകു. റീ-രജിസ്‌ട്രേഷൻ ഇനിയും ചെയ്തിട്ടില്ലാത്ത സ്‌കൂളുകൾ അടിയന്തരമായി റീ-രജിസ്‌ട്രേഷൻ നടത്തി വിവരം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ അറിയിക്കണം.
പി.എൻ.എക്‌സ്.3629/19
date
11-10-2019
Log in to post comments