എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SAMMATY - സ്കൂള്‍ തിരഞ്ഞെടുപ്പ് സോഫ്‌റ്റ്‌വെയര്‍

    സംസ്‌ഥാനത്തെ വിദ്യാലയങ്ങളില്‍ 25ന് നടക്കുന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മലപ്പുറം കൈറ്റ് ടീം തയ്യാറാക്കിയ സോഫ്റ്റ്‌വെയറും വിശദാംശങ്ങളും പോസ്റ്റ് ചെയ്തിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഉബുണ്ടുവില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റൊരു സോഫ്റ്റ്‌വെയര്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന Sri Nandakumar Edamana യുടെ വെബ്‌സൈറ്റായ https://nandakumar.co.in/ ല്‍പ്രസിദ്ധീകരിച്ച Sammaty എന്ന സോഫ്റ്റ്‌വെയറും തിരഞ്ഞെടുപ്പിനായി Ubuntu 18.04ല്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മറ്റൊരു സോഫ്റ്റ്‌വെയറാണ്.
       Ubuntu 18.04ല്‍ ഉപയോഗിക്കുന്നതിനായി ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലെ 1.2.7 എന്നതിനെ ഡൗണ്‍ലോഡ് ചെയ്‌ത് Extract ചെയ്യുക. Sammaty (without installation) എന്നതില്‍ ഡബിള്‍ക്ലിക്ക് ചെയ്‌ത് ഇതിന്റെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ Application->Accessaries -> Sammaty എന്ന ക്രമത്തില്‍ തുറക്കുക.
Create Election എന്നതില്‍ പുതിയ തിരഞ്ഞെടുപ്പ് സജ്ജീകരിക്കാം. ഒരു പാസ്‌വേര്‍ഡ് നല്‍ാകാന്‍ ആവശ്യപ്പെടും. ഇഷ്ടമുള്ള ഒരു പാസ്‌വേര്‍ഡ് നല്‍കുക. (For example pass) .തിരഞ്ഞെടുപ്പിന് ഒരു പേര് നല്‍കുക. Class Leader 8A എന്ന രീതിയിലോ മറ്റോ നല്‍കാവുന്നതാണ്. 
തുടര്‍ന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്താനായി Add Candidates എന്നത് ക്ലിക്ക് ചെയ്യുക. പാസ്‌വേര്‍ഡ് ആവശ്യപ്പെടുമ്പോള്‍ നേരത്തെ തയ്യാറാക്കിയ പാസ്‌വേര്‍ഡ് നല്‍കുക. സ്ഥാനാര്‍ഥിയുടെ പേര് നല്‍കുന്നതിനുള്ള ബോക്‌സില്‍ അത് നല്കുക. വീണ്ടും Add Candidate ക്രമത്തില്‍ ആ ക്ലാസിലെ എല്ലാ സ്ഥാനാര്‍ഥികളുടെയും പേരുകള്‍ നല്കി സേവ് ചെയ്യുക
തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് Start Election ക്ലിക്ക് ചെയ്യുക. പാസ്‌വേര്‍ഡ് നല്കിയാല്‍ വോട്ട് ചെയ്യുന്നതിനുള്ള ജാലകം ദൃശ്യമാകും. ഇതില്‍ പേരിന് നേരെയുള്ള ബട്ടണില്‍ ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ വോട്ട് പോള്‍ ചെയ്‌തിട്ടുണ്ടാകും . സ്പീക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ബീപ് സൗണ്ട് കേള്‍ക്കാവുന്നതാണ്
തുടര്‍ന്ന് അടുത്ത ആളുടെ വോട്ട് ചെയ്യുന്നതിന് കീബോര്‍ഡില്‍ എന്റര്‍ ബട്ടണ്‍ അമര്‍ത്തി ടീച്ചര്‍ വോട്ടിങ്ങ് മെഷീന്‍ തയ്യാറാക്കി നല്‍കുക.
ഇത്തരത്തില്‍ എല്ലാവരുടെയും വോട്ടുകള്‍ പോള്‍ ചെയ്‌ത് കഴിഞ്ഞതിന് ശേഷം കീബോര്‍ഡിലെ Tab കീ അമര്‍ത്തിയാല്‍ റിസള്‍ട്ട് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. പ്രിന്റ് സ്ക്രീന്‍ ഉപയോഗിച്ച് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സേവ് ചെയ്‌ത് വെക്കുക.
Click Here to Download the Software

Post a Comment

Previous Post Next Post