കനത്ത മഴ തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 17 വ്യാഴാഴ്ച ) അവധി OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്‌തംബര്‍ 25ന്

സംസ്‌ഥാനത്തെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2019 സെപ്‌തംബര്‍ 25ന് നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം നിലവിലെ സമയക്രമം ചുവടെ നല്‍കുന്നു.
നോമിനേഷനുകള്‍ സ്വീകരിക്കേണ്ട അവസാനതീയതി : സെപ്‌തംബര്‍ 19 (3 മണി)
നോമിനേഷനുകളുടെ സൂക്ഷ്‌മ പരിശോധന               : സെപ്‌തംബര്‍ 20 (3 മണി)
പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി: സെപ്‌തംബര്‍ 23 (3 മണി)
മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്         : സെപ്‌തംബര്‍ 24
വോട്ടെടുപ്പ് തീയതി                                           : സെപ്‌തംബര്‍ 25 (11 മണി വരെ)
വോട്ടെണ്ണല്‍                                                    : സെപ്‌തംബര്‍ 25(1 മണിക്കകം)
പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്                : സെപ്‌തംബര്‍ 25 (2.30 മണി മുതല്‍)
തിരഞ്ഞെടുത്ത സ്‌കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം    : സെപ്‌തംബര്‍ 30

  • തിരഞ്ഞെടുപ്പ് സര്‍ക്കുലര്‍ ഇവിടെ 
  • തിരഞ്ഞെടുപ്പിനുപയോഗിക്കുന്നതിനായി വിവിധ ഫോമുകളുടെ മാതൃകകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
  • സ്കൂള്‍ പാര്‍ലമെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട 5/11/2007ലെ സര്‍ക്കുലര്‍ ഇവിടെ
സ്കൂള്‍ പാര്‍ലമെന്റിന്റെ ഘടന
ഒന്നാം ഘട്ടത്തില്‍ ക്ലാസ് തലത്തില്‍ തിരഞ്ഞടുപ്പ് നടത്തി ക്ലാസ് ലീഡര്‍മാരെ തിരഞ്ഞെടുക്കുക. (ക്ലാസ് തല തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ മിക്‌സഡ് വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ തോതില്‍ സീറ്റുകള്‍ സംവരണം ചെയ്യണം).
തുടര്‍ന്ന് തിരഞ്ഞെടുത്ത ക്ലാസ് ലീഡര്‍മാരുടെ യോഗം ചേര്‍ന്ന് അവരില്‍ നിന്നും താഴെപ്പറയുന്ന തസ്‌തികകളിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുക്കുക. (തിരഞ്ഞെടുക്കുമ്പോള്‍ മിക്‌സഡ് വിദ്യാലയങ്ങളില്‍ ചെയര്‍ പേഴ്‍സണ്‍ , വൈസ്‌ ചെയര്‍ പേഴ്‌സണ്‍ എന്നിവരിലൊരാളും സെക്രട്ടറി , ജോയിന്റ് സെക്രട്ടറി എന്നിവരിലൊരാളും പെണ്‍കുട്ടി ആയിരിക്കണം. കൂടാതെ വിവിധ വേദികളും ഭാരവാഹികളിലൊരാളും പെണ്‍കുട്ടി ആയിരിക്കണം. കൂടാതെ ചെയര്‍പേഴ്‌സണ്‍ ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ നിന്നും വൈസ് ചെയര്‍പേഴ്‌സണ്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നായിരിക്കണം. സെക്രട്ടറി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും ജോയിന്റ് സെക്രട്ടറി ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നുമാവണം. കലാവേദി , കായികവേദി , സാഹിത്യവേദി എന്നിവിടങ്ങളിലും ഇതേ പ്രാതിനിധ്യം ഉണ്ടാവണം. ഇക്കാര്യം സ്കൂളുകള്‍ക്ക് തീരുമാനിക്കാം )
ഭാരവാഹികള്‍
  • സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ , വൈസ് ചെയര്‍മാന്‍
  • സ്കൂള്‍ പാര്‍ലമെന്റ്  സെക്രട്ടറി, ജോയിന്റ് സെക്രട്ടറി
  • കലാവേദി സെക്രട്ടറി , ജോയിന്റ് സെക്രട്ടറി
  • സാഹിത്യവേദി സെക്രട്ടറി , ജോയിന്റ് സെക്രട്ടറി
  • കായികവേദി സെക്രട്ടറി , ജോയിന്റ് സെക്രട്ടറി

വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ച് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിനുായി മലപ്പുറം കൈറ്റിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ മുമ്പ് ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു. അതിലേക്കുള്ള ലിങ്കുകളും ഹെല്‍പ്പ് ഫയലുകളും ചുവടെ 
  • സോഫ്റ്റ്‍വെയര്‍ ഡൗൺലോഡു ചെയ്യുന്നതിനു        Click Here
  • സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം           Click Here
  • സപ്പോര്‍ട്ടിംഗ് ആപ് ഡൗൺലോഡു ചെയ്യുന്നതിനു Click Here 
 

Post a Comment

Previous Post Next Post