SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ്.എസ്.എൽ.സി ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം 2019 'മൊബൈൽ ആപ്പും'

തിങ്കളാഴ്ച (മെയ് 6) രണ്ട് മണി മുതൽ  www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.  ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.  വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ വിദ്യാഭ്യാസ ജില്ല  റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ മൂന്നു മണി മുതൽ ലഭ്യമാകും.  ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും "Saphalam 2019' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തിൽ ഫലം ലഭിക്കാൻ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കന്ററിവൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടലിലും  ആപ്പിലും ലഭ്യമാക്കും.
     പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് റിസൾട്ടറിയാനുള്ള സംവിധാനം ഒരുക്കാൻ  നിർദ്ദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.

Post a Comment

Previous Post Next Post