അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 'സമഗ്ര' പോർട്ടലിൽ

     1 മുതൽ  12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളും 'സമഗ്ര' പോർട്ടലി  ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ www.samagra.kite.kerala.gov.in  പോർട്ടൽ വഴി ലഭിക്കും. 
ഹോം പേജിലെ 'ടെക്സ്റ്റ് ബുക്‌സ്'എന്ന ലിങ്ക് വഴി മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തരംതിരിച്ച്  പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകൾ ലഭിക്കും. ഇതിനു പുറമെ പ്ലേസ്റ്റോറിൽ  ' SAMAGRA ' എന്ന് നൽകി ഇൻസ്റ്റാൾ ചെയ്യുന്ന മൊബൈൽ  ആപ്പുവഴിയും മുഴുവൻ പാഠപുസ്തകങ്ങളും ഡിജിറ്റൽ  റിസോഴ്‌സുകളും പൊതുജനങ്ങൾക്കുൾപ്പെടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രൂപത്തിൽ  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കിയിട്ടുണ്ട്.  പ്രൈമറി മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള എല്ലാ അധ്യാപകർക്കും നാല് ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനവും ഈ മാസം  നൽകുന്നതിനാൽ  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന വിഭവങ്ങൾ തയ്യാറാക്കുന്നതിനും പാഠാസൂത്രണം നടത്തുന്നതിനും ഡിജിറ്റൽ  പാഠഭാഗങ്ങൾ സഹായിക്കും.

Click Here for Samagra Link to Download the Textbooks

Post a Comment

Previous Post Next Post