SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

'കൂൾ' രണ്ടാം ബാച്ചിന്റെ ഫലം പ്രഖ്യാപിച്ചു; 95.91% വിജയം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ  KOOL (KITEs Open Online Learning) വഴി നടത്തിയ കോഴ്‌സിന്റെ രണ്ടാം ബാച്ചിന്റെ ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിലെ 2883 അധ്യാപകരിൽ 2765 പേർ (95.91%) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന് 'കൂൾ' കോഴ്‌സ് പാസായി നൽകുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. കേരളത്തിൽ ആദ്യമായി ഒരു ഓൺലൈൻ കോഴ്‌സിന് സർക്കാർ അംഗീകാരം നൽകിയതും 'കൂളി'നാണ്.
അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തിലാണ് 'കൂൾ' ഓൺലൈൻ പരിശീലന സംവിധാനം കൈറ്റ് ഏർപ്പെടുത്തിയത്. www.kool.itschool.gov.in ആണ് കൂളിന്റെ വെബ്‌സൈറ്റ്. ആദ്യഘട്ടം സമഗ്ര പോർട്ടലിൽ ലോഗിൻ ചെയ്തു മാത്രമേ 'കൂളി'ലെ കോഴ്‌സിന് അധ്യാപകർക്ക് രജിസ്റ്റർ ചെയ്യാനാകൂ. 20 പഠിതാക്കൾക്ക് കൈറ്റിന്റെ ഒരു മെന്റർ വീതം ഉണ്ടാകും. ആദ്യ ദിവസം കോൺടാക്ട് ക്ലാസിനും അവസാന ദിവസം സ്‌കിൽ പ്രസന്റേഷനും പഠിതാവ് നേരിട്ട് ഹാജരാകണം. മറ്റു ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും. കോഴ്‌സിന്റെ ഭാഗമായി അസൈൻമെന്റുകൾ, ക്വിസുകൾ, ചർച്ചാഫോറം എന്നിവ ഉണ്ടായിരിക്കും. സംശയനിവാരണ ത്തിനായി 'കൂളി'ൽ പ്രത്യേക മെസേജിംഗ് ചാറ്റ്‌റൂം ഉണ്ട്. പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിന് സചിത്ര പഠന സഹായികൾ, വീഡിയോ ട്യൂട്ടോറിയലുകൾ, ചെക്ക് ലിസ്റ്റുകൾ തുടങ്ങിയവ 'കൂളി'ൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തന വിശദാംശങ്ങളും ഡിജിറ്റൽ റിസോഴ്‌സുകളും ഡൗൺലോഡ് ചെയ്‌തെടുത്ത് ഇന്റർനെറ്റില്ലാതെ തന്നെ പരിശീലിക്കാം. എന്നാൽ അസൈൻമെന്റ് സമർപ്പണം, ഓരോ വാരാന്ത്യത്തിലുമുള്ള ലൈവ് ക്ലാസുകളിൽ പങ്കെടുക്കൽ എന്നിവ നിർബന്ധമായും ഓൺലൈനായി ചെയ്യണം.
ആദ്യ ബാച്ചിൽ 89.43% ആയിരുന്നു വിജയശതമാനം. രണ്ട് ബാച്ചുകളിലായി 5134 അധ്യാപകർ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി.
KOOL -Basic ICT Training for Teachers (Skill Test; 23.03.2019) Result New

Post a Comment

Previous Post Next Post