അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

KITE പാലക്കാടിന്റെ അഭ്യര്‍ഥന

സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും ബന്ധിപ്പിച്ച് കൈറ്റ് നടപ്പാക്കുന്ന സ്കൂള്‍ വിക്കിയിലെ ഏറ്റവും മികച്ച സ്കൂളിന് ഒരുലക്ഷം രൂപ അവാര്‍ഡ് നല്‍കും. ഇതോടൊപ്പം ജില്ലയില്‍ ഒന്നും രണ്ടും സഥാനങ്ങളിലെത്തുന്ന സ്കൂളുകള്‍ക്കും 10,000/-, 5,000/- രൂപ വീതം പുരസ്കാരങ്ങള്‍ നല്‍കും.  

'സ്കൂള്‍ വിക്കി'യില്‍ നിലവില്‍ അംഗമായ എല്ലാ സ്കൂളുകളേയും അവാര്‍ഡിന് പരിഗണിക്കും. സ്കൂളുകള്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ആഗസ്റ്റ് 15 വരെ നടത്തുന്ന പുതുക്കല്‍ കൂടി പരിഗണിച്ചായിരിക്കും അവാര്‍ഡ് നല്‍കുക . അവാര്‍ഡിനു പുറമെ തുടര്‍ന്നും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും 'സ്കൂള്‍ വിക്കി'യിലെ മികവ് പരിഗണിക്കും. ഇന്‍ഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത, സ്കൂള്‍ താളിലെ ഉള്ളടക്കം, പ്രെറ്റി യു.ആര്‍.എല്‍., സ്കൂള്‍ താളിലെ ഉള്ളടക്കം, തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍, അധിക താളുകള്‍, താളുകളുടെ വൃത്തിയും സംവിധാന ഭംഗിയും, സ്കൂള്‍മാപ്പ്, പ്രോജക്ടുകള്‍ തുടങ്ങിയവയാണ് അവാര്‍ഡ് നിര്‍ണയ മാനദണ്ഡം.

അവാര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ www.kite.kerala.gov.in  , http://kitepalakkad.blogspot.com , http://sitcforumpalakkad.blogspot.in എന്നീ  സൈറ്റുകളില്‍  ലഭ്യമാണ്.

ഈ സാഹചര്യത്തില്‍ താങ്കളുടെ വിദ്യാലയത്തിന്റെ സ്ക്കൂള്‍വിക്കി നിശ്ചിത തിയ്യതിക്കകം മെച്ചപ്പെടുത്തുവാന്‍ അഭ്യര്‍ഥിക്കുന്നു. പല വിദ്യാലയങ്ങളുടെയും പ്രാഥമിക വിവരങ്ങള്‍ പോലും തിരുത്തപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. ഇതിനു സഹായകരമാകുന്ന ഒരു കുറിപ്പ് ഇതോടൊപ്പം അയയ്ക്കുന്നു.

പ്രൈമറി വിദ്യാലയങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കുവാന്‍ പാലക്കാട് ജില്ലയിലെ AEO മാരോട് അഭ്യര്‍ഥിക്കുന്നു.

Post a Comment

Previous Post Next Post