അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിയതി മാറ്റിയതായ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഡി.പി.ഐ

ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റി വയ്ക്കാന്‍ തീരിമാനിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കലോത്സവ തിയതിയോ വേദിയോ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ആലോചനയും ഇതുവരെ ഉണ്ടായിട്ടില്ല. കലോത്സവം ഉള്‍പ്പെടെയുള്ള വിവിധ മേളകളുടെ തിയതി നീട്ടുന്ന കാര്യം ഇന്നലെ നടന്ന (ആഗസ്റ്റ് രണ്ട്) ക്യൂ.ഐ.പി. മീറ്റിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post