അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓറഞ്ച് അലര്‍ട്ട്- എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31 -വെള്ളി ) അവധി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 312026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സ്കൂള്‍ വിക്കി' : മികച്ച സ്കൂളിന് ഒരുലക്ഷം രൂപയുടെ ശബരീഷ് സ്മാരക അവാര്‍ഡ്

സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും ബന്ധിപ്പിച്ച് കൈറ്റ് നടപ്പാക്കുന്ന സ്കൂള്‍ വിക്കിയിലെ ഏറ്റവും മികച്ച സ്കൂളിന് ഒരുലക്ഷം രൂപ അവാര്‍ഡ് നല്‍കും. ഇതോടൊപ്പം ജില്ലയില്‍ ഒന്നും രണ്ടും സഥാനങ്ങളിലെത്തുന്ന സ്കൂളുകള്‍ക്കും 10,000/-, 5,000/- രൂപ വീതം പുരസ്കാരങ്ങള്‍ നല്‍കും. സഹവര്‍ത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് (ഐ.ടി.@സ്കൂള്‍) ആരംഭിച്ച പദ്ധതിയായ 'സ്കൂള്‍ വിക്കി'യില്‍ (www.schoolwiki.in) 15000-ത്തോളം സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'സ്കൂള്‍ വിക്കി'യുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന, ജൂലൈ 19 ന് മരണപ്പെട്ട മലപ്പുറം ജില്ലയിലെ കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.ശബരീഷിന്റെ പേരിലാണ് പ്രഥമ സ്കൂള്‍ വിക്കി സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

'സ്കൂള്‍ വിക്കി'യില്‍ നിലവില്‍ അംഗമായ എല്ലാ സ്കൂളുകളേയും അവാര്‍ഡിന് പരിഗണിക്കും. സ്കൂളുകള്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ആഗസ്റ്റ് 15 വരെ നടത്തുന്ന പുതുക്കല്‍ കൂടി പരിഗണിച്ചായിരിക്കും അവാര്‍ഡ് നല്‍കുക എന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. അവാര്‍ഡിനു പുറമെ തുടര്‍ന്നും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും 'സ്കൂള്‍ വിക്കി'യിലെ മികവ് പരിഗണിക്കും. ഇന്‍ഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത, സ്കൂള്‍ താളിലെ ഉള്ളടക്കം, പ്രെറ്റി യു.ആര്‍.എല്‍., സ്കൂള്‍ താളിലെ ഉള്ളടക്കം, തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍, അധിക താളുകള്‍, താളുകളുടെ വൃത്തിയും സംവിധാന ഭംഗിയും, സ്കൂള്‍മാപ്പ്, പ്രോജക്ടുകള്‍ തുടങ്ങിയവയാണ് അവാര്‍ഡ് നിര്‍ണയ മാനദണ്ഡം.

സര്‍ക്കാര്‍ മേഖലയില്‍ മലയാളത്തിലെ ഏറ്റവും വലിയ വിവരശേഖരമായ സ്കൂള്‍വിക്കിയില്‍ നിലവില്‍ 26022 പേര്‍ അംഗത്വമെടുത്തിട്ടുണ്ട്. 14858 ലേഖനങ്ങളിലായി 1,09,915 പേജുകള്‍ ഉണ്ട്. 2010 ലെ സ്റ്റോക്ഹോം ചലഞ്ച് അന്താരാഷ്ട്ര അവാര്‍ഡ് മുതല്‍ 2017 ലെ സോഷ്യല്‍ മീഡിയ എംപവര്‍മെന്റ് അവാര്‍ഡ് വരെ സ്കൂള്‍ വിക്കിയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മുതല്‍ 2016 മുതലുള്ള സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളിലെ രചനാ മത്സരങ്ങളുടെ മുഴുവന്‍ സൃഷ്ടികളും 'സ്കൂള്‍ വിക്കി'യില്‍ ഉള്‍പ്പെടുത്തിവരുന്നുണ്ട്. അവാര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ www.kite.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post