അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

iExaMS Directions

CE Mark entry മുതല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ iExaMS  സൈറ്റിലാണ് നടത്തേണ്ടത്. ഇതിനുള്ള Username & Password പരീക്ഷാഭവന്‍ സ്കൂള്‍ മെയിലിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആദ്യതവണ പ്രവേശിക്കുമ്പോള്‍ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും. ചുരുങ്ങിയത് ആറ് characters ഉണ്ടാകണം ഇതില്‍ ചുരുങ്ങിയത് ഒന്ന് വീതം Capital Letter, Small Letter, Numeric Character, Special Character ഇവ ഉണ്ടായിരിക്കണം. പരീക്ഷാഭവന്‍ മെയില്‍ മുഖേന നല്‍കിയ പഴയ പാസ്‌വേര്‍ഡ് ആണ് Old Password എന്നതില്‍ നല്‍കേണ്ടത്.
  • ഇപ്പോള്‍ നല്‍കിയ ലിങ്കില്‍ നിന്നും രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെട്ട A List, B List ഇവ ലഭിക്കും, 
  • CE Score Entry Class Teachers ആണ് നടത്തേണ്ടത് ഇവര്‍ക്കുള്ള Username Password എന്നിവ Pre Examination എന്നതിന് ചുവട്ടിലുള്ള Class Teacher User Credentials എന്നതില്‍ നിന്നും ലഭിക്കും.
  • A Listല്‍ ഇനിയും തിരുത്തലുകള്‍ വരുത്തണമെങ്കില്‍ തിരുത്തലുകള്‍ എന്തെന്ന് വ്യക്തമാക്കുന്ന പ്രഥമാധ്യാധ്യാപകന്റെ അപേക്ഷ, A Listല്‍ ചുവന്ന മഷിയില്‍ തിരുത്തലുകള്‍ പരുത്തിയ പ്രിന്റൗട്ട് , അനുബന്ധരേഖകള്‍ സഹിതം ഫെബ്രുവരി ഒമ്പതിന് അഞ്ച് മണിക്കകം പ്രിന്‍സിപ്പല്‍/സൂപ്രണ്ട്/SITC എന്നിവര്‍ നേരിട്ട് പരീക്ഷാഭവനില്‍ സമര്‍പ്പിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതാണെന്ന് സര്‍ക്കുലര്‍.
  • ഇനിയും പ്രത്യേക ഉത്തരവിലൂടെയോ മറ്റോ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി ഒമ്പതിന് അഞ്ച് മണിക്കകം പരീക്ഷാഭവനില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം
വിശദമായ സര്‍ക്കുലര്‍ ഇവിടെ

Post a Comment

Previous Post Next Post