അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും SITCFORUM ന്റെ റിപ്പബ്ലിക് ദിനാശംസകൾDPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക് പാലക്കാട്

പാലക്കാട് ജില്ലയിലെ ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കിന്റെ ഒന്നാം ഘട്ടം IT@ സ്ക്കൂള്‍ ജില്ലാ കേന്ദ്രത്തില്‍ ആരംഭിക്കുന്നു. സര്‍ക്കുലറിലെ നിബന്ധനകള്‍ക്കനുസരിച്ച് ക്ലിനിക്കിലേക്ക് താഴെ തന്നിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം വിദ്യാലയങ്ങള്‍ (HS, HSS, VHSE മാത്രം) ഉപകരണങ്ങള്‍ എത്തിക്കേണ്ടതാണ്. ചുവടെയുള്ള ലിങ്കില്‍ നല്‍കിയിരിക്കുന്ന ഫോറം പൂര്‍ണമായും പൂരിപ്പിച്ച് , ഒപ്പിട്ട്, സീല്‍ ചെയ്ത രണ്ട് കോപ്പിയും പ്രധാനാധ്യാപകന്‍ /പ്രിന്‍സിപ്പാള്‍ നല്‍കുന്ന സമ്മതപത്ര(സര്‍ക്കുലര്‍ പ്രകാരം) വും ഉപകരണങ്ങളോടൊപ്പം നിര്‍ബ്ബന്ധമായും ഹാജരാക്കേണ്ടതാണ്. ഷെഡ്യൂള്‍ ചെയ്യാത്ത വിദ്യാലയങ്ങളില്‍ നിന്നും ആവശ്യപ്പെടുമ്പോഴല്ലാതെ ഒരു കാരണവശാലും ഉപകരണങ്ങള്‍ എത്തിക്കേണ്ടതില്ല.
പ്രത്യേക ശ്രദ്ധക്ക്
  1. വാറണ്ടി കഴി‍‍‍‍‍‍‍‍ഞ്ഞ Desk top(CPU only), Laptop, Projector എന്നിവ മാത്രമേ കൊണ്ടു വരാവൂ.മറ്റു് ഉപകരണങ്ങള്‍ കൊണ്ടു വരരുത്.
  2. വാറണ്ടി ഉള്ളവ ഒരു കാരണവശാലും ക്ലിനിക്കിലേക്ക് കൊണ്ടു വരേണ്ടതില്ല.
  3. സ്റ്റോക്ക് റജിസ്റ്റര്‍ നിര്‍ബന്ധമായും കൊണ്ടു വരണം.
  4. നന്നാക്കാന്‍ കഴിയാത്തവ E waste ആയി പരിഗണിക്കുകയും ആവശ്യമെങ്കില്‍ മാത്രം തിരിച്ചു കൊണ്ടു പോകാവുന്നതുമാണ്.

  • 15/12/2017 (10 am) : കൊല്ലങ്കോട് സബ്‌ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും
  • 15/12/2017 (12 Noon) :ആലത്തൂര്‍ സബ്‌ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും
  • 18/12/2017 (10am):മണ്ണാര്‍ക്കാട് സബ്‌ജില്ലയിലെ EWaste നീക്കം ചെയ്ത മുഴുവന്‍ വിദ്യാലയങ്ങളും
  • 19/12/2017 (10am):പാലക്കാട് സബ്‌ജില്ലയിലെ EWaste നീക്കം ചെയ്ത മുഴുവന്‍ വിദ്യാലയങ്ങളും
Click Here to download Circular
Click Here to Download Proforma
Click Here to Download the list of Ewaste Removed Schools of Palakkad
Click Here to Download the list of Ewaste Removed Schools of Mannarkkad

Post a Comment

Previous Post Next Post