അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സംസ്ഥാന സ്‍കൂള്‍ കായികമേള അത്‍ലറ്റിക്‍സ് മല്‍സരങ്ങള്‍ ആരംഭിച്ചു .ഫലം ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ ഒക്‍ടോബര്‍ 31ന് പ്രസിദ്ധീകരിച്ച കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിച്ചു പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

Gam_FF Video Editor


    ഓപ്പണ്‍ സോഴ്സ് ലൈബ്രറിയായ FFMPEG കമാന്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് ഈ ഓണത്തിന് SITC Forum Blog അവതരിപ്പിക്കുന്നത് . പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS സ്കൂളിലെ ഗണിതാധ്യാപകനും എസ് ഐ ടി സിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്  gamFF Video Editor എന്ന ഈ വീഡിയോ എഡിറ്റര്‍ പരിചയപ്പെടുത്തുന്നത്. ഈ ഓണസമ്മാനം തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
      Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 10 തരം വീഡിയോ/ഓഡിയോ എഡിറ്റിങ്ങുകള്‍ ഇതില്‍ ഉപയോഗിക്കാം.
 പ്രവര്‍ത്തനം:
  1. ആവശ്യമായ ബട്ടണില്‍ ക്ലിക്ക് ചെയ്ത് , തുറന്നുവരുന്ന ജാലകത്തിലെ ഫയല്‍ ബ്രൗസര്‍ ബട്ടണ്‍ ഉപയോഗിച്ച് ആവശ്യമായ വീഡിയോ/ ഓഡിയോ ഫയല്‍ തിരയുക. താഴെയുള്ള OK ബട്ടണ്‍ അമര്‍ത്തുക.
  2. തുടര്‍ന്ന് ദൃശ്യമാകുന്ന message box വായിച്ച്  OK നല്‍കുക.
  3. അപ്പോള്‍ തുറന്നു വരുന്ന Terminal window യിലെ Edit മെനുവിലെ Paste click ചെയ്യുക. Terminal process കഴിയുന്നതുവരെ wait ചെയ്യുക.
  4. Home ല്‍ എഡിറ്റ് ചെയ്യപ്പെട്ട ഫയല്‍ “gamFF....” എന്നു തുടങ്ങുന്ന  പേരില്‍ Save ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും
Installation :

  • ffmpeg ലൈബ്രറി ഫയലുകള്‍ online ആയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനാല്‍ network connection ഉണ്ടായിരിക്കണം.
  • Isbella.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത്   അവിടെത്തന്നെ Extract ചെയ്യുക
  • Extract ചെയ്യപ്പെട്ട ഫോള്‍ഡര്‍ തുറന്ന്  ffmpeg_PPA_Installer.sh എന്ന ഫയലിന് execution permission നല്കുക. തുടര്‍ന്ന് double click ചെയ്ത്  Run in Terminal വഴി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക.
  • Application -> Graphics -> gamFF എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക 
Click Here to download Isbella.tar.gz

Post a Comment

Previous Post Next Post