അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Converting Webpage to PDF

    ഒരു വെബ് പേജിനെ pdf രൂപത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു  Open Source Library GUI Application ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് ഇത് അയച്ച് തന്നത്.  ചുവടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന .tar.gz fileനെ Desktopല്‍ സേവ് ചെയ്യുക. ഇതിനെ Desktop Folderലേക്ക് Extract ചെയ്യുക. Extract ചെയ്ത ഫോള്‍ഡര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന mnp.sh fileന്  Executable Permissions നല്‍കി ഡബിള്‍ക്ലിക്ക് ചെയ്ത്  ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

      Application -‍> Internet-> GamWebPdf എന്ന ക്രമത്തില്‍ തുറന്ന് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

   ബ്രൗസറിലെ അഡ്രസ് ബാറില്‍ നിന്നും വെബ്‌പേജിന്റെ URL Address  കോപ്പി ചെയ്ത് Application Windowയിലെ മഞ്ഞ Text Boxല്‍ പേസ്റ്റ് ചെയ്യുക. Application ജാലകം വലുതായി ഇതിന് താഴേക്ക് ലഭിക്കും. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ Open PDF എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രസ്തുത പേജിന്റെ pdf രൂപം നമുക്ക് ലഭിക്കും. (ഈ പ്രവര്‍ത്തനം നടക്കുന്ന സമയത്ത് നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം. നെറ്റ് സ്പീഡിനനുസരിച്ച് സമയവും വേണ്ടി വരും).
               സമാന രീതിയിലുള്ള നിരവധി പോസ്റ്റുകള്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു. പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

Click Here to Download the .tar.gz file

Post a Comment

Previous Post Next Post