ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Aadhaar Number Magic Square

        സംഖ്യകളിലും സംഖ്യാക്രിയകളിലും  താല്‍പര്യം ജനിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള മാന്ത്രിക ചതുരങ്ങള്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ തയ്യാറാക്കിയ ഒരു മാജിക്ക് സ്ക്വയറാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിലുപയോഗിച്ചിരിക്കുന്ന സംഖ്യകള്‍ നിങ്ങളുടെ ആധാന്‍ നമ്പറിലെ സംഖ്യകള്‍ മാത്രമാണ്. ഈ പന്ത്രണ്ടക്ക ആധാര്‍ നമ്പരിലെ സംഖ്യകളെ മൂന്നക്കങ്ങള്‍ വീതമുള്ള നാല് സംഖ്യകളാക്കി തിരിച്ച് അവയെ വ്യത്യസ്ത ക്രമത്തില്‍ ഒരു നാല് വരിയും നാല് നിരകളുമുള്ള ചതുരത്തിലെ 16 കള്ളികളിലും എഴുതുന്നു. ഇവയിലെ ഓരോ വരികളുടെയോ നിരകളുടെയോ കോണോട് കോണ്‍ കൂട്ടിയാലോ കിട്ടുന്ന ഉത്തരം ഒന്നായിരിക്കും എന്നതാണ് ഈ മാന്ത്രിക ചതുരത്തിന്റെ പ്രത്യേകത. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Application ->Education ->Aadhar_Number_MagicSquare എന്ന ക്രമത്തില്‍ തുറന്ന് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ഈ മാന്ത്രികചതുരം ലഭിക്കും. ഈ പ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയ കുണ്ടൂര്‍ക്കുന്ന് TSNM സ്കൂളിലെ പ്രമോദ് മൂര്‍ത്തി സാറിനും സ്കൂളിലെ ഗണിത ക്ലബിനും ബ്ലോഗ് ടീമിന്റെ നന്ദി

Clcik Here to download the Debfile

Post a Comment

Previous Post Next Post