അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു

സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പ്രീ എഡ്യുക്കേഷന്‍ എയിഡ് അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി കുട്ടികള്‍ക്ക് കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. പ്രതിവര്‍ഷം 2000 രൂപയാണ് ഈ സ്‌കോളര്‍ഷിപ്. അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി കട്ടികള്‍ക്ക് 640 രൂപയുടെ ലംപ്‌സം ഗ്രാന്റ് മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. എന്നാല്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ കൂട്ടികള്‍ക്ക് ലംപ്‌സം ഗ്രാന്റിന് പുറമെയാണ് 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡും ലഭിച്ചിരുന്നത്. ഒമ്പത് , 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് 2250 രൂപയുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പും ലംപ്‌സം ഗ്രാന്റിന് പുറമെ ലഭിക്കുന്നുണ്ട്. അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ആയത് പരിഗണിച്ച് അവര്‍ക്ക് കൂടി 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡ് അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഒന്നരലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതോടെ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ എസ്.സി/എസ്.ടി കുട്ടികള്‍ക്കും ലംപ്‌സം ഗ്രാന്റിന് പുറമെ 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡും ലഭിക്കും. ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികളുടെ ഈ ആനുകൂല്യം 2250 രൂപയാണ്. ഒരു വിഭാഗം എസ്.സി. കുട്ടികള്‍ക്ക് ഒരു വിഭാഗം ഒ.ബി.സി കുട്ടികളേക്കാള്‍ കുറഞ്ഞ സ്‌കോളര്‍ഷിപ്പാണ് ലഭിക്കുന്നത് എന്ന പരാതിക്കും ഇതോടെ പരിഹാരമായതായി മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post