അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഐ.ടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി പദ്ധതി നടപ്പാക്കുന്നു. 2008 മാര്‍ച്ച് 31 ന് മുമ്പ് പ്രവര്‍ത്തനക്ഷമമല്ലാതായ കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളും 2010 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്., സി.ആര്‍.ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയും ഇ-മാലിന്യമായി സ്‌കൂളുകളില്‍ നിന്ന് ഏറ്റെടുക്കും. ഇവ സ്‌കൂള്‍തല സമിതി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഐ.ടി@സ്‌കൂള്‍ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതിക സമിതിയും പരിശോധിക്കും. ശരാശരി 500 കിലോഗ്രാം ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക. ഉപകരണങ്ങള്‍ ഇ-മാലിന്യമായി പരിഗണിക്കുന്നതിന് മുമ്പ് ഇവ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ല എന്നുറപ്പുവരുത്തണം. വാറന്റി, എ.എം.സി എന്നിവയുള്ള ഉപകരണങ്ങള്‍ ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തില്ല. സംസ്ഥാനത്തെ സ്‌കൂളുകളിലെയും ഓഫീസുകളിലെയും ഏകദേശം ഒരു കോടി കിലോഗ്രാം ഇ-മാലിന്യം ഇത്തരത്തില്‍ നിര്‍മാര്‍ജനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്‌കൂളുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഡേറ്റാ ശേഖരണം ജൂലൈ 15 ന് പൂര്‍ത്തിയായിരുന്നു.

Post a Comment

Previous Post Next Post