സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

GeoGebra Self Evaluation Tool


ജിയോജിബ്രയിലെ പ്രധാന ടൂളുകള്‍ ശരിയായി ഉപയോഗിക്കാന്‍ അറിയുമോ എന്ന് സ്വയം പരിശോധിച്ച് വിലയിരുത്തുന്നതിനായി ഒരു സോഫ്റ്റ്വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNHSS ലെ ഗണിതാധ്യാപകനും എസ് ഐ ടി സിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഉബുണ്ടു 14.04ലെ Geogebra 5.0 എന്ന വേര്‍ഷനിലാണ് ഇത് പ്രവര്‍ത്തിക്കുക. 20 പ്രവര്‍ത്തനങ്ങളടങ്ങിയ ഈ സോഫ്റ്റ്‌വെയര്‍ ഒരു Self Evaluation Tool എന്ന നിലയില്‍ ഉപയോഗിക്കാവുന്നതാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്ടലോഡ് ചെയ്തെടുക്കുന്ന Zip ഫയലിനെ ഡെസ്‌ക്ടോപ്പിലേക്ക് Extract ചെയ്യുകയും ലഭിക്കുന്ന ഫോള്‍ഡറിലെ installer.sh എന്നതിനെ ഡബിള്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് Application-> Education -> Self Evaluation Toolbar Geogebra എന്ന ക്രമത്തില്‍ ഇത് തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ആവശ്യമായ പ്രവര്‍ത്തനത്തില്‍ Single_Clk ചെയ്താല്‍ എങ്ങിനെയാണ് ഈ പ്രവര്‍ത്തനം ജിയോജിബ്രയില്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കാണാം. Double Click ചെയ്‌താല്‍ ഈ പ്രവര്‍ത്തനം പരിശീലിക്കുന്നതിനുള്ള Geogebra Application തുറന്ന് വരും. ഇതില്‍ കാ​ണുന്ന START എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പ്രവര്‍ത്തനം തുടങ്ങാവുന്നതാണ്. Help എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് സഹായം തേടാവുന്നതാണ്. എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷം Check Boxകളില്‍ ക്ലിക്ക് ചെയ്താല്‍ പ്രവര്‍ത്തനം ശരിയാണെങ്കില്‍ ശരിയടയാളവും തെറ്റെങ്കില്‍ തെറ്റ് അടയാളവും ദൃശ്യമാകും. RESET ബട്ടണ്‍ അമര്‍ത്തിയാല്‍ ചോദ്യം ആവര്‍ത്തിക്കാം. ഒരു പ്രവര്‍ത്തനം മതിയാക്കുവാന്‍ ജിയോജിബ്രാ ജാലകം Don't Save എന്ന ഓപ്ഷന്‍ ഉപയോഗിച്ച് close ചെയ്യുക. SITC Forum ബ്ലോഗിന് വേണ്ടി ഈ സോഫ്ററ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
NB:-
ജിയോജിബ്രാ സ്ക്രിപ്റ്റ് എങ്ങിനെയാണ് ഉപയോഗിക്കുക എന്ന് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒബ്ജക്റ്റുകളില്‍ റൈറ്റ് ക്ലിക്കി geogebra script എന്ന ടാബില്‍ ക്ലിക്കി മനസ്സിലാക്കാം.
CLICK HERE to Download Geogebra Self Evaluation Toolbar Software

Post a Comment

Previous Post Next Post