രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

OEC LUMPSUM GRANT വിവരങ്ങള്‍ നല്‍കണം

    സംസ്ഥാനത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കും, ഒ.ഇ.സിക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലംപ്‌സംഗ്രാന്റ് അനുവദിക്കുന്നതിനാവശ്യമായ തുക സംബന്ധിച്ച വിവരങ്ങള്‍ സ്ഥാപനമേധാവികള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഒക്‌ടോബര്‍ അഞ്ച് മുതല്‍ ഓണ്‍ലൈനായി പിന്നാക്ക സമുദായ വികസന വകുപ്പിന് ലഭ്യമാക്കണം. ഐ.റ്റി.ഐ, കേന്ദ്രീയ വിദ്യാലയങ്ങള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍, കേരള കലാമണ്ഡലം, പ്രീ പ്രൈമറി വിദ്യാലയങ്ങള്‍, ഫാഷന്‍ ടെക്‌നോളജി അടക്കമുള്ള വൊക്കേഷണല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പഠിക്കുന്നവരുടെ വിവരങ്ങള്‍ യഥാസമയം സമര്‍പ്പിച്ച് വിദ്യാര്‍ഥികളുടെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ സ്ഥാപന അധികൃതര്‍ ശ്രദ്ധിക്കണമെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 
 ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ 
Click Here for the Sample Certificate to be uploaded
ONLINE LINK for Claim Entry(Will be active on Oct 5th) 

Post a Comment

Previous Post Next Post