ഈ മാസം വിദ്യാലയങ്ങളില്‍ നടന്ന ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ വിവിധ വിഭാഗങ്ങളിലെ പരമാവധി ചോദ്യങ്ങള്‍ സംഭരിച്ച് അവ ബ്ലോഗിന് നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNM HSS ലെ പ്രമോദ് മൂര്‍ത്തി സാറാണ്. ചില വിഭാഗങ്ങളില്‍ അവ പി ഡി എഫ് രൂപത്തിലാണെങ്കില്‍ മറ്റ് ചിലത് വിദ്യാര്‍ഥികള്‍ക്ക് സ്വയം പരിശീലിക്കുന്നതിന് ഉപകരിക്കുന്ന വിധതത്തിലാണ്. ബ്ലോഗിലേക്ക് വ്യത്യസ്ഥങ്ങളായ വിഭവങ്ങളൊരുക്കി ഇതിനെ സമ്പന്നമാക്കാന്‍ ശ്രമിക്കുന്ന പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
- QGIS എന്ന വിഭാഗത്തിലെ ചോദ്യങ്ങളും അവ ചെയ്യേണ്ട പ്രവര്‍ത്തനക്രമവും ഉള്‍പ്പെടുത്തിയ പി ഡി എഫ് ഫയല്‍ ഇവിടെ
- പൈത്തണ്‍ പാഠഭാഗത്തെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പരിശീലിക്കുന്നതിന് സഹായകരമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് ഉബുണ്ടുവിന്റെ 10.04-നും 14.04നും അനുയോജ്യമായ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്യുക.ലഭിക്കുന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ചോദ്യങ്ങള്‍ ഉള്‍പ്പെട്ട Practical Exam Helper Download ചെയ്യുന്നതിനായി Python for 10.04 Version & Python Questions Version 14.04
- സ്പ്രെഡ് ഷീറ്റ് പ്രാക്റ്റിക്കല്‍ ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഓപ്പണ്‍ ഓഫീസ് മാക്രോ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയര്‍. ഇവിടെഅറ്റാച്ച് ചെയ്തിരിക്കുന്ന IT_Exam_Helper.ots എന്ന ഓപ്പണ്‍ ഓഫീസടെംപ്ലേറ്റ് ഫയല്‍ തുറക്കുക.
- 8,9,10 ക്ലാസുകളിലെ Mid Term ഐ ടി പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളുടെ സംഗ്രഹം . പത്തിലെ ചോദ്യങ്ങളില്‍ മിക്കവയും മുകളില്‍ സൂചിപ്പിച്ചവയാണ്. pdf രൂപത്തിലുള്ള ചോദ്യശേഖരം ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക ക്ലാസ് 8 : ക്ലാസ് 9: ക്ലാസ് 10