2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2016 ജനുവരിയില്‍ നടത്തുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ ഒന്‍പത് ബുധനാഴ്ച രാത്രി 12 മണിവരെ സ്വീകരിക്കും. നിശ്ചിത സമയത്തിനു മുന്‍പുതന്നെ ഇ-പെമെന്റ് സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുകയും അപേക്ഷ സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈന്‍ മുഖേന അല്ലതെയുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in -ലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികള്‍ ഒരു കാരണവശാലും വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. അവര്‍ ആ രജിസ്‌ട്രേഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. സര്‍വീസിലുള്ള അന്ധരായ പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും. അതിനാല്‍ അന്ധരായ പരീക്ഷാര്‍ത്ഥികള്‍ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല. 
Click Here to Apply for Departmental Test
Click Here for Notification

Post a Comment

Previous Post Next Post