അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

എസ് ഐ ടി സി ഫോറം ആലത്തൂര്‍ ഉപജില്ലാ യോഗം.


             എസ് ഐ ടി സി ഫോറത്തിന്റെ ആലത്തൂര്‍ ഉപജില്ലാ യോഗം ഇന്ന് ചേര്‍ന്നു. ഫോറം പാലക്കാട് വിദ്യാഭ്യാസജില്ല പ്രസിഡന്റ് ശ്രീ പദ്‌മകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ ജ്യോതീകൃഷ്ണനെ(MNKMHSS ചിറ്റിലഞ്ചേരി) ഉപജില്ലാ കണ്‍വീനറായും ശ്രീ ജയകൃ‍ഷ്‌ണന്‍ എം (സി എ എച്ച് എസ് ആയക്കാട്) ജോയിന്റ് കണ്‍വീനറായും തിരഞ്ഞെടുത്തു. ഉപജില്ലയിലെ ഇരുപതില്‍ പതിനാല് വിദ്യാലയങ്ങളിലെ എസ് ഐ ടി സിമാര്‍ പങ്കെടുത്ത യോഗത്തില്‍ അധ്യാപകര്‍ എസ് ഐ ടി സി എന്ന നിലയിലെ അനുഭവങ്ങള്‍ പങ്ക് വെച്ചു. അധ്വാനഭാരം കൂടുതലെന്നും അതിനനുസരിച്ച് പീരിയഡുകളില്‍ ഇളവ് ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. എസ് എസ് എല്‍ സി പ്രാക്ടിക്കല്‍ പരീക്ഷാ പ്രതിഫലത്തിലെ അപാകതയായിരുന്നു പരാതികളില്‍ പ്രധാനം. ഇക്കാര്യത്തില്‍ ഫോറത്തിന്റെ സജീവ ഇടപെടലുണ്ടാവണമെന്നും ആവശ്യമുയര്‍ന്നു. അതുപോലെ ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക് നടത്താത്തതിലെ പ്രയാസങ്ങളും സ്കൂള്‍ ക്ലബ് പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. എസ് ഐ ടി സിമാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന അലവന്‍സ് അപര്യാപ്തമാണെന്നും പരാതി ഉയര്‍ന്നു. അധ്യാപകര്‍ക്ക് ഹാര്‍ഡ്‌വെയര്‍ പരിശീലനം അനിവാര്യമാണെന്നും അഭിപ്രായമുയര്‍ന്നു.എല്ലാ രണ്ട് മാസത്തിലൊരിക്കല്‍ ഫോറത്തിന്റെ ഉപജില്ലാ യോഗം കൂടാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. ഫോറത്തിന്റെ റവന്യൂ ജില്ലാ സെക്രട്ടറി ശ്രീ സുജിത്ത് എസും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ശ്രീമതി അനിത(ആലത്തൂര്‍ ഗേള്‍സ്) നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post