ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ദീപാവലി ആശംസകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഈ വര്‍ഷത്തെ വന്യജീവി വാരത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വനം വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2,3 തീയതികളിലായി ജില്ലാതല മത്സരങ്ങളും ഒക്‌ടോബര്‍ 8 -ന് സംസ്ഥാനതല മത്സരങ്ങളും നടത്തും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍/എയിഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും, കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ്‌വണ്‍ തലം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന ടീം ആയിരിക്കും ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ടു പേര്‍ക്കുവരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ
മത്സരയിനത്തിലും പങ്കെടുക്കാം. പ്രസംഗ മത്സരവും ഉപന്യാസ മത്സരവും മലയാള ഭാഷയിലായിരിക്കും. ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഓരോ മത്സരയിനത്തിലെയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ സംസ്ഥാനതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടും. സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമെ റോളിംഗ് ട്രോഫിയും സമ്മാനിക്കും. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷാകര്‍ത്താവിനും ഭക്ഷണവും താമസ സൗകര്യവും സ്ലീപ്പര്‍ ക്ലാസ്സ് യാത്രാ ചെലവും നല്‍കും. ജില്ലാതല മത്സരങ്ങളുടെ സമയ വിവരം ഒക്ടോബര്‍ രണ്ട് (വെള്ളി) രാവിലെ ഒമ്പത് മുതല്‍ രജിസ്‌ട്രേഷന്‍, 9.30 മുതല്‍ 11.30 വരെ പെന്‍സില്‍ ഡ്രോയിംഗ്, 11.45 മുതല്‍ 12.45 വരെ ഉപന്യാസം, 2.15 മുതല്‍ 4.15 വരെ വാട്ടര്‍ കളര്‍ പെയിന്റിംഗ്, ഒക്ടോബര്‍ മൂന്ന് (ശനി) 10 മുതല്‍ ഒരു മണിവരെ ക്വിസ്, രണ്ട് മുതല്‍ നാലെ വരെ പ്രസംഗം. സംസ്ഥാനതല മത്സരങ്ങളുടെ സമയവിവരം: ഒക്ടോബര്‍ എട്ട് (വ്യാഴം) രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍, ഒമ്പത് മുതല്‍ 11 വരെ ക്വിസ് (ഹൈസ്‌കൂള്‍ വിഭാഗം), പ്രസംഗ മത്സരം (കോളേജ് വിഭാഗം) 11 മുതല്‍ ഒരുമണി വരെ ക്വിസ് (കോളേജ് വിഭാഗം), പ്രസംഗമത്സരം (ഹൈസ്‌കൂള്‍ വിഭാഗം) സംസ്ഥാനതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഒക്‌ടോബര്‍ എട്ടിന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ നല്‍കും. വിശദാംശം വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു ജില്ലകളിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരുമായോ, സംസ്ഥാന ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ആഫീസുമായോ (ഫോണ്‍: 0471-2529319, 0471-2529323), ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായോ (ഫോണ്‍: 0471-2529145) ബന്ധപ്പെടാം.

Post a Comment

Previous Post Next Post