അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി : സമയപരിധി പുന:ക്രമീകരിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തിന് സമയപരിധി പുനക്രമീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുക്കിയ സമയക്രമം അനുസരിച്ച് സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരെപ്പറ്റിയുള്ള ഡാറ്റാ ശേഖരണവും, ഡാറ്റാ എന്‍ട്രിയും നിശ്ചിത വെബ്‌സൈറ്റില്‍ www.edrop.gov.in-ല്‍ ഒക്‌ടോബര്‍ ഒന്‍പതിനകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ 12 വരെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട ജില്ലയുടെ അപ്‌ലോഡ് ചെയ്ത ഡാറ്റകള്‍ പരിശോധിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി സ്ഥലം നിശ്ചയിച്ചുകൊണ്ടുള്ള നടപടികള്‍ 15-ന് മുമ്പും നിയമന ഉത്തരവുകളുടെ വിതരണം 19-ന് മുമ്പും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 26-ന് മുമ്പ് തന്നെ പരിശീലന / റിഹേഴ്‌സല്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം. കമ്മീഷന്‍ നല്‍കിയിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post