2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പ്ലസ് വണ്‍ പ്രവേശനം സെപ്തംബര്‍ നാലിന്

പ്ലസ് വണ്ണിന് സ്‌കൂളുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വേക്കന്‍സികള്‍ www.hscap.kerala.gov.in ല്‍ ഇന്ന് (നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ വേക്കന്‍സിയുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ളില്‍ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ത്ഥി ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂ. വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. മാതൃകാഫോറം വെബ്‌സൈറ്റില്‍ ലഭിക്കും. ഇത്തരത്തില്‍ സ്‌കൂളുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ സെപ്തംബര്‍ മൂന്നിന് വൈകിട്ട് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ സെപ്തംബര്‍ നാലിന് രാവിലെ 10 മണിമുതല്‍ 12 മണിക്കു മുമ്പായി പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസല്‍ രേഖകളും ഹാജരാക്കണം. മാനദണ്ഡങ്ങള്‍ ഉറപ്പാക്കി അതത് പ്രിന്‍സിപ്പല്‍മാര്‍ ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കണമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post