അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഒരു ഐ ടി പഠനസഹായി. IT Calc



TSNMHS കുണ്ടൂര്‍ക്കുന്നിലെ ശ്രീ പ്രമോദ് സര്‍ വീണ്ടുമൊരു സ്വയം വിലയിരുത്തല്‍ സഹായി നമുക്കായി തയ്യാറാക്കിയിരിക്കുന്നു. ഇത്തവണ ഐ ടി പരീക്ഷയാണ്. സ്പ്രെഡ്ഷീറ്റിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ലളിതമായ രീതിയിലുള്ളഒരു പരീക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയുടെ ഓരോ ഘട്ടത്തിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ സ്കോറുകള്‍ കണക്കാക്കി കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുന്ന രീതിയാണ് ഇതിലൂടെ പരീക്ഷിച്ചിരിക്കുന്നത്. Open Office Org/Libre Office-ലും ഇത് പ്രവര്‍ത്തിപ്പിക്കാം. ഇതോടൊപ്പം തന്നിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പായി Macros Enable ചെയ്യേണ്ടതുണ്ട് . അതിനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ വിശദീകരിക്കുന്നു.
സ്റ്റെപ്പ് 1
Spreadsheet തുറന്ന് അതിലെ Tools -> Options എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 2:
തുറന്ന് വരുന്ന ജാലകത്തിലെ Security എന്നതില്‍ ക്ലിക്ക്
ചെയ്യുക
സ്റ്റെപ്പ് 3
തുറന്ന് വരുന്ന ജാലകത്തിലെ Medium എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്ത് OK അമര്‍ത്തുക
തുടര്‍ന്ന് സ്പ്രെഡ് ഷീറ്റ് ക്ലോസ് ചെയ്ത് IT Calc എന്ന ഫയല്‍ തുറക്കുക.അപ്പോള്‍ താഴെക്കാണുന്ന രീതിയിലുള്ള ജാലകം ലഭിക്കും. അതിലെ Enable Macros എന്നത് സെലക്ട് ചെയ്യുക
ഇപ്പോള്‍ പരീക്ഷ എഴുതാന്‍ ആരംഭിക്കാം. ആകെ 9 ചോദ്യങ്ങളാണുള്ളത്. ഉത്തരം എഴുതാനുദ്ദേശിക്കുന്ന ചോദ്യത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്യുമ്പോള്‍ പ്രവര്‍ത്തനം ചെയ്യുന്നതിലുള്ള ഷീറ്റ് ലഭിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി കഴിഞ്ഞാല്‍ ആദ്യപേജിലെ Check the Marks എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ആകെ ലഭിച്ച മാര്‍ക്ക് അറിയാനാകും
IT-CALC ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക





Post a Comment

Previous Post Next Post