ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

CONDONATION OF AGE-SSLC

മാര്‍ച്ച് 2016-ലെ SSLC പരീക്ഷക്ക് വയസിളവ് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ സ്വീകരിച്ചു തുടങ്ങി. ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം പ്രസ്തുത അപേക്ഷകള്‍ ഈ മാസം 31-നകം നല്‍കണമെന്നുള്ളതാണ്. ജൂണ്‍ ഒന്നാം തീയതി 14 വയസ് പൂര്‍ത്തിയാകാത്തവര്‍ പരീക്ഷക്ക് അപേക്ഷിക്കണമെങ്കില്‍ ഇതിനുള്ള ഉത്തരവ് അതിനകം സമ്പാദിച്ചിരിക്കണം. പ്രസ്തുത ഉത്തരവിന്റെ നമ്പര്‍ പരീക്ഷക്ക് അപേക്ഷിക്കുന്ന സമയത്ത് ആവശ്യപ്പെടാറുണ്ട്. ആയതിനാല്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കി വെക്കുന്നത് അഭികാമ്യമായിരിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ താഴെപ്പറയുന്നു.
  1. രക്ഷകര്‍ത്താവിന്റെ അപേക്ഷ.അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചത് (SC/ST/OEC വിഭാഗങ്ങള്‍ക്ക് സ്റ്റാമ്പ് പതിക്കുന്നതില്‍ ഇളവ്)
  2. അഡ്‌മിഷന്‍ രജിസ്റററിന്റെ പകര്‍പ്പ് വെള്ളപേപ്പറില്‍ തയ്യാറാക്കി പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത്
  3. ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്
  4. കവറിങ്ങ് ലെറ്ററും ഒരു സ്കൂളിലെ എല്ലാ അപേക്ഷകളുടെ കണ്‍സോളിഡേറ്റഡ് ലിസ്റ്റും 
Proforma for Consolidated List

Post a Comment

Previous Post Next Post