രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ബാലാവകാശകമ്മീഷന്‍ ദിനം June 3 -പ്രത്യേക അസംബ്ലി

         ജൂണ്‍ മൂന്നിന്(ബുധനാഴ്ച) സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ  പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍  പ്രത്യേക അസംബ്ലി ചേരുന്നതിനും പ്രസ്തുത അസംബ്ലിയില്‍ ബാലാവകാശ ബോധവല്‍ക്കരണ പ്രതിജ്ഞ കുട്ടികള്‍ എടുക്കേണ എന്ന് കമ്മീഷന്റെ നിര്‍ദ്ദേശം. അസംബ്ലിയില്‍ വായിക്കുന്നതിനുള്ള സന്ദേശവും പ്രതിജ്ഞയും കമ്മീഷന്‍ സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് പുറമെ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള കൈപ്പുസ്തകം ഏഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിജ്ഞ : സന്ദേശം
കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
ഇതോടൊപ്പം തന്നെ കുട്ടികള്‍ക്ക് അവരുടെ പരാതികള്‍ കമ്മീഷനെ ബോധിപ്പിക്കുന്നതിനായി നിരീക്ഷണ എന്ന ഓണ്‍ലൈന്‍ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. നിരീക്ഷണയിലേക്കുള്ള ലിങ്ക് ഇവിടെ
POSCO ACT വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ The Protection of Children from Sexual Offences Act, 2012 (POCSO Act) നിലവിലുണ്ട്. ഈ ആക്ടിനെക്കുറിച്ച് കൂടുതലായറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. POSCO RULES & POSCO ACT
ബന്ധപ്പെടേണ്ട വിലാസം
Kerala State Commission for Protection of Child Rights,
Sri Ganesh,Vanross Junction,
Near Bakery Junction, Thiruvananthapuram,

Phone : 0471-2326603/04/05   

E-mail : childrights.cpcr@kerala.gov.in

Post a Comment

Previous Post Next Post