രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഗണിതകൗതുകം

      SETIGAM-കളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ രസകരമായ ഒരു ഗണിതപ്രവര്‍ത്തനം പരിചയപ്പെടുത്തുന്നു. ഗണിതത്തിലെ ചതുഷ്‌ക്രിയകളെ ഉപയോഗിച്ച് വിനോദവും വിജ്ഞാനവും കലര്‍ന്ന ഒരു കണ്ടെത്തല്‍. ജൂണ്‍,ജൂലൈ, ആഗസ്ത് മാസത്തിലെ എല്ലാ തീയതികളെയും വര്‍ഷവുമായി ചതുഷ്‌ക്രിയകളുടെ സഹായത്തോടെ ബന്ധപ്പെടുത്തി എഴുതിയ ഒരു പ്രവര്‍ത്തനം pdf ഫയലായി അയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. തീയതിയും മാസവും വിവിധ ക്രിയകളുടെ സഹായത്തോടെ വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഒരു ഗണിതക്ലബ് പ്രവര്‍ത്തനമായി വേണമെങ്കില്‍ അവതരിപ്പിക്കാമെന്ന് തോന്നുന്നു.
        ഉദാഹരണത്തിന് 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതേരീതിയില്‍ ജൂണ്‍ മാസത്തിലെ എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക.

2 Comments

Previous Post Next Post