രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പഞ്ചായത്ത് തല ഹരിശ്രീ വിദ്യാഭ്യാസ സംഗമം

          പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസവകുപ്പും എസ് എസ് എയും ചേര്‍ന്ന് നടത്തുന്ന പഞ്ചായത്ത് തല അധ്യാപകസംഗമം ജൂണ്‍ 20 ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഒരോ ക്ലസ്റ്റര്‍ കേന്ദ്രത്തിനും കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകരുള്‍പ്പെടെയുള്ള പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപകരാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടത്. ഇവരെ കൂടാതെ പി ടി എയുടെ രണ്ട് പ്രതിനിധികളും (PTA പ്രസിഡന്റ്, MPTA പ്രസിഡന്റ്) പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. രാവിലെ പത്ത് മണി മുതല്‍ ഒരുമണി വരെയുള്ള സമയത്ത് മൂന്ന് സെഷനുകളായാണ് സംഗമത്തിന് നിശ്ചയിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യം ക്ലസ്റ്റര്‍ സ്കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തണം. എല്ലാ അധ്യാപകരെയും നിര്‍ബന്ധമായും സംഗമത്തില്‍ പങ്കെടുപ്പിക്കേണ്ട ചുമതല അതത് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കാണ്.സംഗമത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ട ചുമതല അതത് ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ക്കാണ്. സംഗമത്തിന്റെ മൊഡ്യൂള്‍, ഫീഡ് ബാക്ക് ഫോം എന്നിവ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

Post a Comment

Previous Post Next Post