അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സംസ്ഥാന സ്‍കൂള്‍ കായികമേള അത്‍ലറ്റിക്‍സ് മല്‍സരങ്ങള്‍ ആരംഭിച്ചു .ഫലം ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ ഒക്‍ടോബര്‍ 31ന് പ്രസിദ്ധീകരിച്ച കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിച്ചു പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വത്തിന് ഈ അദ്ധ്യയന വര്‍ഷം ഓണ്‍ലൈനായി ജനുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ അനുകൂല്യത്തിന് പരിഗണിക്കില്ല.
Earlier Post on Snehapoorvam
 

Post a Comment

Previous Post Next Post