അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് : നിബന്ധനകള്‍ പുതുക്കി

പിന്നോക്ക സമുദായങ്ങള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് പുതുക്കിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. അന്‍പത് ശതമാനം കെന്ദ്ര ധനസഹായത്തോടെയുള്ള ഒ.ബി.സി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് ആനുകൂല്യത്തിനര്‍ഹരായതിനാല്‍ ഒ.ഇ.സി വിഭാഗത്തിലുള്‍പ്പെടുന്നവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല എന്നും നിഷ്‌കര്‍ഷിച്ചിരുന്നു. 2014 മെയ് 23 ലെ ഉത്തരവിലൂടെ മൂപ്പത് സമുദായങ്ങള്‍ക്കും ഉപവിഭാഗങ്ങള്‍ക്കും ഒ.ഇ.സി വിഭാഗത്തിനര്‍ഹമായ നിരക്കിലുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അര്‍ഹതാ മാനദണ്ഡങ്ങളോടൊപ്പം 2014 മെയ് 23 ലെ ഉത്തരവിന്റെ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുള്ള മുപ്പത് സമുദായങ്ങള്‍ക്കും ഉപവിഭാഗങ്ങള്‍ക്കും ഒ.ഇ.സി.യ്ക്ക് സമാനമായ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുള്ളതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒ.ബി.സി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല എന്ന നിബന്ധനകൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post