ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Date of Birth- Condonation

    പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ സ്കൂള്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട സമയമായിരക്കുന്നു. ജൂണ്‍ ഒന്നിന് 14 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് പരീക്ഷക്കിരിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ സ്കൂള്‍ രേഖകള്‍ പ്രകാരം പതിനാല് വയസ് പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും ഇപ്പോള്‍ പല വിദ്യാലയങ്ങളിലും പത്താം ക്ലാസിലുണ്ടാവും . ഇവര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ എസ് എസ് എല്‍ സി പരീക്ഷ എഴുതാനാവില്ല. വയസില്‍ ആറ് മാസം വരെ ഇളവ് അനുവദിക്കുന്നതിനുള്ള അനുവാദം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ്. ഇതിലും അധികകാലം ഇളവ് വേണ്ടി വന്നാല്‍ അത് നല്‍കേണ്ടത് ഉയര്‍ന്ന തലത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ചും ചില വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഉന്നയിച്ച സംശയങ്ങളാണ് ഈ കുറിപ്പിനാധാരം. സ്കൂള്‍ രേഖകള്‍ പ്രകാരം എല്ലാ വിദ്യാര്‍ഥികളുടെയും ജനനതീയതി അഡ്‌മിഷന്‍ രജിസ്റ്ററുമായി ഒത്തുനോക്കുകയും അത് അവരുടെ ജനനസര്‍ട്ടിഫിക്കറ്റിലേത് തന്നെയുമാണ് എന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് വ്യത്യസ്തമായാല്‍ അവര്‍ക്ക് ഭാവിയില്‍ ബുദ്ധമുട്ടുകളുണ്ടായേക്കാം എന്നതിനാല്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് തിരുത്തലുകള്‍ വരുത്താവുന്നതാണ്. ഇതിനുള്ള അധികാരം അതത് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കുണ്ട്. നടപടി ക്രമങ്ങള്‍ പാലിച്ച് ഇങ്ങനെ തിരുത്തലുകള്‍ വരുത്തിയതിന് ശേഷം ഇളവുകള്‍ ആവശ്യമുള്ള എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളില്‍ നിന്നും വെള്ള പേപ്പറില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് അപേക്ഷ സ്വീകരിക്കുക. ഈ അപേക്ഷയോടൊപ്പം ജനനസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പും സ്കൂള്‍ അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പും (Extract of Admission Register വെള്ള പേപ്പറില്‍ തയ്യാറാക്കിയാല്‍ മതി, മുദ്രപത്രത്തില്‍ വേണ്ട) സഹിതം ഓരോ വിദ്യാര്‍ഥിയുടേതും പ്രത്യേകമായി തുന്നിക്കെട്ടി എല്ലാ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങളുള്ള ലിസ്റ്റ് പ്രധാനാധ്യാപകന്റെ കവറിങ്ങ് ലെറ്റര്‍ സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കണം. ( ചില വിദ്യാഭ്യാസ ഓഫീസുകളില്‍ ജനനതീയതിയുടെ പകര്‍പ്പിനൊപ്പം അതിന്റെ ഒറിജിനല്‍ കൂടി ആവശ്യപ്പെടാറുണ്ട്. അവ പിന്നീട് തിരികെ നല്‍കുന്നതാണ്)
Documents to be attached
  1. Request in White Paper from the Parent to HM
  2. 2 Attested Copies of Birth Certificate
  3. Extract of Admission Register in White Paper
  4. Covering letter of Head Master Forwarding the List of Students applied for Age Condonation
അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് എടുക്കുന്നതിനായുള്ള Blank Format ഇവിടെ നിന്നും ലഭിക്കും

Post a Comment

Previous Post Next Post